യോഗി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് ജോലി തെറിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യോഗി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് ജോലി തെറിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യം ഉന്നയിച്ച പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സംസ്ഥാന സായുധ സേനയിലെ പോലീസ് കോണ്‍സ്റ്റബിളായ മുനീഷ് യാദവിനെയാണ് പിരിച്ചുവിട്ടത്.

അച്ചടക്കലംഘനം നടത്തിയതിനാണ് ഇയാളെ പിരിച്ചുവിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.

ശനിയാഴ്ച രാവിലെ ഇയാള്‍ പോലീസ് യൂണിഫോര്‍മിനൊപ്പം ചുവന്ന സമാജ്‌വാദി പാര്‍ട്ടി തൊപ്പിയണിഞ്ഞ് ജില്ലാ കളക്‌ട്രേറ്റില്‍ എത്തിയിരുന്നു. യോഗി സര്‍ക്കാരിനെ പിരിച്ചുവിടുക എന്ന ബോര്‍ഡും ഇയാളുടെ കൈവശമുണ്ടായിരുന്നു. ഈ സര്‍ക്കാര്‍ ക്രമസമാധാനം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്നും അതിനാല്‍ പിരിച്ചുവിടണമെന്നും ഇയാള്‍ മാധ്യമങ്ങളോടും പ്രതികരിച്ചു.

ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റ് മുഖേനെ സംസ്ഥാന ഗവര്‍ണര്‍ക്ക് നിവേദനം നല്‍കാനാണ് താന്‍ എത്തിയതെന്നും ഇയാള്‍ വ്യക്തമാക്കി. എന്നാല്‍ ഇയാള്‍ തന്റെ അടുത്ത് വന്നിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ജെ.ബി സിങ് വ്യക്തമാക്കി.  


LATEST NEWS