ബൈക്കിന് തീ പിടിച്ചത് ശ്രദ്ധിക്കാതെ യാത്ര; ദമ്പതികൾക്ക് രക്ഷയായത് പോലീസ്( വീഡിയോ )

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബൈക്കിന് തീ പിടിച്ചത് ശ്രദ്ധിക്കാതെ യാത്ര; ദമ്പതികൾക്ക് രക്ഷയായത് പോലീസ്( വീഡിയോ )

തങ്ങൾ ഇരിക്കുന്ന  ബൈക്കിൽ തീ പിടിച്ചത് അറിയാതെ സഞ്ചരിച്ച   ദമ്പതികൾക്കു രക്ഷയായി പോലീസ്. ഉത്തർപ്രദേശിലെ ആഗ്ര എക്സ്പ്രസ് വെയിൽ ആണ് വലിയൊരു അപകടം ഒഴിവായത്  മൊബൈൽ പൊലീസ് കൺട്രോൾ റൂം വെഹിക്കിളിലെത്തിയ പൊലീസുകാരാണ് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച ദമ്പതിമാരേയും കുട്ടിയേയും രക്ഷിച്ചത്.

 

ബൈക്കിന്റെ സൈഡിൽ സൂക്ഷിച്ചിരുന്ന ബാഗ് സൈലൻസറിൽ മുട്ടിയാണ് തീപിടിച്ചത്. തീ ആളിപ്പടർന്നിടും ഇരുവരും അതിനെക്കുറിച്ചു അറിഞ്ഞിരുന്നില്ല . ദൂരെ നിന്ന് ഇവരെ കണ്ട പൊലീസ് ഇവരെ പിന്തുടർന്നു പിടിക്കുകയായിരുന്നു. തീ അധികം ആളിപടരുന്നതിന് മുന്നേ വാഹനം നിർത്താൻ സാധിച്ചതിനാൽ വലിയ അപകടമൊഴിവായി.