പത്മാവതി’ യില്‍ മാറ്റങ്ങള്‍ വരുത്താതെ  റിലീസ് അനുവദിക്കരുത് : സ്മൃതി ഇറാനിക്ക് വസുന്ധര രാജെയുടെ കത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പത്മാവതി’ യില്‍ മാറ്റങ്ങള്‍ വരുത്താതെ  റിലീസ് അനുവദിക്കരുത് : സ്മൃതി ഇറാനിക്ക് വസുന്ധര രാജെയുടെ കത്ത്

ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ 'പത്മാവതി' സിനിമയില്‍ മാറ്റങ്ങള്‍ വരുത്താതെ  റിലീസ് അനുവദിക്കരുതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് വസുന്ധര രാജെ കത്തയച്ചു. നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. സുരക്ഷ കണക്കിലെടുത്താണ് ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുന്നതെന്നാണ് വസുന്ധരയുടെ വിശദീകരണം.

'പത്മാവതി' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ച ചെയ്യാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. വിദ്വേഷം പരത്തുന്ന കാര്യങ്ങളില്‍ ഭേദഗതിവരുത്തണം. സെന്‍സര്‍ബോര്‍ഡ് ഇതിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് ഇക്കാര്യങ്ങളൊക്കെ ചിന്തിക്കണമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

അലാവുദീന്‍ ഖില്‍ജി 1303-ല്‍ രാജസ്ഥാനിലെ ചിത്തോര്‍ കോട്ട കീഴടക്കിയതിന്റെ കഥയാണ് സിനിമ പറയുന്നത്. റാണാ റാവല്‍സിങ്ങിന്റെ ഭാര്യയായിരുന്ന റാണി പത്മാവതിയും ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളും ഗാനരംഗവും സിനിമയിലുണ്ടെന്നും അത് രജപുത്ര ചരിത്രത്തെ വളച്ചൊടിക്കലാണെന്നുമാണ് ആരോപണം.

പത്മാവതിയുടെ റിലീസിന് യാതൊരു പ്രതിബന്ധവും ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി സ്മൃതി ഇറാനി .  പത്മാവതിയുടെ റിലീസിന് യാതൊരു വിധത്തിലുമുള്ള തടസങ്ങള്‍ സൃഷ്ടിക്കില്ലെന്നും എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍  നേരിടുമെന്നും സ്മൃതി ഇറാനി പറഞ്ഞിരുന്നു.


LATEST NEWS