ആര്‍.എസ്​.എസും ബി.ജെ.പിയും ചേര്‍ന്ന്​വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും ഇതിനെതിരെ ജനകീയമുന്നേറ്റം ഉണ്ടാകണം; പ്രകാശ്​ കാരാട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആര്‍.എസ്​.എസും ബി.ജെ.പിയും ചേര്‍ന്ന്​വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും ഇതിനെതിരെ ജനകീയമുന്നേറ്റം ഉണ്ടാകണം; പ്രകാശ്​ കാരാട്ട്

കോയമ്പത്തൂര്‍: രാജ്യം മുഴുവന്‍ ആര്‍.എസ്​.എസും ബി.ജെ.പിയും ചേര്‍ന്ന്​വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും ഇതിനെതിരെ ജനകീയമുന്നേറ്റം ഉണ്ടാവണമെന്നും പ്രകാശ്​കാരാട്ട്. തമിഴ്​നാട്ടില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച്‌ രാഷ്ട്രീയ മുതലെടുപ്പിന്​ശ്രമിക്കുന്ന ബി.ജെ.പിയുടെ നടപടികളില്‍ പ്രതിഷേധിച്ച്‌​കോയമ്പത്തൂരില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മ സംഘടിപ്പിച്ച 'ജനകീയവേദി'യുടെ ഉദ്ഘാടന വേളയിലാണ് സിപിഐ എം പോളിറ്റ് ബ്യുറോ അംഗം പ്രകാശ്‌ കാരാട്ട് നിലപാട് വ്യക്തമാക്കിയത്.

കോയമ്ബത്തൂര്‍, കന്യാകുമാരി, തിരുപ്പൂര്‍ ജില്ലകളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ചില സംഘ്​പരിവാര്‍ ശക്തികള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരായാണ്​ ജനകീയവേദി കൂട്ടായ്മ പ്രതിഷേധ യോഗം സങ്കടിപ്പിച്ചത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം അധികാരത്തില്‍ വന്നതിനുശേഷം മുസ്ലിം വിശ്വാസികള്‍ക്കും  ദലിതുകള്‍ക്കുമെതിരെ നിരവധി അക്രമ സംഭവങ്ങളാണ്​അരങ്ങേറുന്നത്. രാജ്യത്ത്​ഒരേ മതവും ഭാഷയും സംസ്കാരവും കൊണ്ടുവരാനാണ്​ ആര്‍.എസ്.എസിന്‍റെ ശ്രമമെന്നും കാരാട്ട്​ അറിയിച്ചു.


 


LATEST NEWS