പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ലെങ്കില്‍ നിയമം നടപ്പിലാക്കാത്തതെന്തു കൊണ്ട്?  അമിത് ഷായെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ലെങ്കില്‍ നിയമം നടപ്പിലാക്കാത്തതെന്തു കൊണ്ട്?  അമിത് ഷായെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്‍

പാട്ന: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ജെഡിയു ദേശീയ ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെയുള്ള പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ലെങ്കില്‍ നിയമം നടപ്പിലാക്കാത്തതെന്തു കൊണ്ടാണെന്ന് പ്രശാന്ത് കിഷോര്‍ ചോദിച്ചു.

സര്‍ക്കാരിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുന്നതും വിമത സ്വരം ഉയര്‍ത്തുന്നതും നല്ല സൂചനകളല്ലെന്ന് പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചു. 'അമിത് ഷാ ജി, സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരെ പ്രതിഷേധിക്കുന്നവരെ നിങ്ങള്‍ കാര്യമാക്കുന്നില്ലെങ്കില്‍ എന്തുകൊണ്ടാണ് പൗരത്വ നിയമ ഭേദഗതിയും എന്‍ ആര്‍സിയും നടപ്പിലാക്കാന്‍ വൈകുന്നത്. നിയമം നടപ്പിലാക്കുമെന്ന് രാജ്യത്തോട് ധിക്കാരപരമായി പ്രഖ്യാപിച്ചതാണെ'ന്നും പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.