പ്ര​വാ​സി ഭാ​ര​തീ​യ കേ​ന്ദ്ര ഇ​നി സു​ഷ​മ സ്വ​രാ​ജ് ഭ​വ​ന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്ര​വാ​സി ഭാ​ര​തീ​യ കേ​ന്ദ്ര ഇ​നി സു​ഷ​മ സ്വ​രാ​ജ് ഭ​വ​ന്‍


ന്യൂ​ഡ​ല്‍​ഹി: പ്ര​വാ​സി ഭാ​ര​തീ​യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ഫോ​റി​ന്‍ സ​ര്‍​വീ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ​യും പേ​ര് മാ​റ്റു​ന്നു. കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മു​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന്‍റെ പേ​രാ​ണ് ഇ​വ​യ്ക്ക് ന​ല്‍​കു​ന്ന​ത്.

പ്ര​വാ​സി ഭാ​ര​തീ​യ കേ​ന്ദ്ര ഇ​നി​മു​ത​ല്‍ സു​ഷ​മ സ്വ​രാ​ജ് ഭ​വ​ന്‍ എ​ന്നും ഫോ​റി​ന്‍ സ​ര്‍​വീ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സു​ഷ​മ സ്വ​രാ​ജ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫോ​റി​ന്‍ സ​ര്‍​വീ​സ് എ​ന്നും അ​റി​യ​പ്പെ​ടു​മെ​ന്ന് ജ​യ​ശ​ങ്ക​ര്‍ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

നമ്മെ നിരന്തരം പ്രചോദിപ്പിക്കുന്ന മഹദ്​ വ്യക്തിത്വത്തിന്​ അര്‍ഹമായ ആദരാഞ്​ജലിയാണിതെന്നും അദ്ദേഹം പറഞ്ഞു.

വിദേശകാര്യ വകുപ്പിന്​ കീഴിലുള്ളതാണ്​ ഇരുസ്​ഥാപനങ്ങളും. 2011ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്​ പ്രവാസി ഭാരതീയ കേന്ദ്രം വിദേശത്ത്​ കഴിയുന്ന ഇന്ത്യക്കാരെ സഹായിക്കാനും ഇന്ത്യയും വിവിധ രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും സ്​ഥാപിച്ചതാണ്​.


LATEST NEWS