രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി പി​ന്തു​ണ മീ​രാ കു​മാ​റി​ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി പി​ന്തു​ണ മീ​രാ കു​മാ​റി​ന്

ന്യൂ​ഡ​ൽ​ഹി : രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി മീ​രാ കു​മാ​റി​ന്. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ജ​നാ​ധി​പ​ത്യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ പ്ര​തി​പ​ക്ഷ​വു​മാ​യി കൈ​കോ​ർ​ക്കു​ക​യാ​ണെ​ന്ന് എ​എ​പി നേ​താ​വ് സ​ഞ്ജ​യ് സിം​ഗ് അ​റി​യി​ച്ചു. 

അ​തേ​സ​മ​യം, ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യാ​യ ഗോ​പാ​ൽ​കൃ​ഷ്ണ ഗാ​ന്ധി​യെ പി​ന്തു​ണ​യ്ക്ക​ണോ വേ​ണ്ട​യോ എ​ന്ന കാ​ര്യ​ത്തി​ൽ പി​ന്നീ​ട് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് മു​തി​ർ​ന്ന എ​എ​പി നേ​താ​വ് അ​ശു​തോ​ഷ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ഈ ​മാ​സം 17നാ​ണ് രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി രാം​നാ​ഥ് കോ​വി​ന്ദ് വി​ജ​യം ഏ​റെ​ക്കു​റെ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.