രാഷ്ട്രപതി തിരഞ്ഞെടുപ്പ് : വര്‍ഗീയത്ക്കെതിരെയുള്ള പോരാട്ടമെന്ന്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഷ്ട്രപതി തിരഞ്ഞെടുപ്പ് : വര്‍ഗീയത്ക്കെതിരെയുള്ള പോരാട്ടമെന്ന്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി

ന്യൂ ഡല്‍ഹി:  രാഷ്ട്രപതി തിരഞ്ഞെടുപ്പ്  വര്‍ഗീയത്ക്കെതിരെയുള്ള പോരാട്ടമെന്ന്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.  രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.വര്‍ഗീയ ചിന്താഗതി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല. വിശ്വസിക്കുന്ന മൂല്യങ്ങളില്‍ ഉറച്ചവിശ്വാസമുണ്ട്. .

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. മഹാത്മജിയും മറ്റു സ്വാതന്ത്ര്യസമര പോരാളികളും എന്തിനുവേണ്ടിയാണോ പോരാടിയത് അത് തിരിച്ചറിയാനുള്ള വിവേചനബുദ്ധിയാണ് തിരഞ്ഞെടുപ്പില്‍വേണ്ടത് -അവര്‍ അഭിപ്രായപ്പെട്ടു.

രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും രാജ്യത്തിന്റെ മതേതരവും ഭരണഘടനാപരവുമായ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടവരാണ്. മീരാകുമാറും ഗോപാല്‍കൃഷ്ണഗാന്ധിയും ഇത്തരം മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിവുള്ളവരാണെന്നും സോണിയ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ നേരിട്ട് ഇന്ത്യയെ മുന്നോട്ടുനയിക്കാന്‍ ഇരുവര്‍ക്കും കഴിയുമെന്നും അവര്‍ പറഞ്ഞു.


LATEST NEWS