രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു;രാംനാഥ് കോവിന്ദും മീരാ കുമാറും നേര്‍ക്കുനേര്‍ പോരാട്ടം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു;രാംനാഥ് കോവിന്ദും മീരാ കുമാറും നേര്‍ക്കുനേര്‍ പോരാട്ടം

ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയെ കണ്ടെത്താനുളള വോട്ടെടുപ്പ് ആരംഭിച്ചു. ജനങ്ങള്‍ നേരിട്ട് വോട്ട് ചെയ്യുന്നതിന് പകരം ജനപ്രതിനികളായ എംപിമാരും എംഎല്‍എമാരുമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്. രാജ്യസഭാ-ലോകസഭാ അംഗങ്ങളായ 726 എംപിമാരും വിവിധ നിയമസഭകളില്‍ നിന്നുള്ള 4120 എംഎല്‍എമാരുമാണ് ഇന്നത്തെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്.

പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി തയ്യാറാക്കിയ പോളിംഗ് ബൂത്തുകളിലായാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുക. രാജ്യതലസ്ഥാനത്ത് പാര്‍ലമെന്റിലെ 62-ാം നമ്പര്‍ മുറിയിലാണ് എംപിമാര്‍ക്കായുള്ള പോളിംഗ് ബൂത്തുള്ളത്. ഈ ദിവസം ഡല്‍ഹിയില്‍ ഇല്ലാത്ത എംപിമാര്‍ക്ക് രാജ്യത്തെ ഏതെങ്കിലും നിയമസഭകളില്‍ വോട്ട് ചെയ്യാവുന്നതാണ്.

ഇപ്രകാരം 41 ലോക്‌സഭാംഗങ്ങളും 11 രാജ്യസഭാഗംങ്ങളും ഡല്‍ഹിക്ക് പുറത്താണ് വോട്ടു ചെയ്യുന്നത്. വോട്ടെടുപ്പിന് മുന്നോടിയായി എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദും പ്രതിപക്ഷകക്ഷികളുടെ സംയുക്ത സ്ഥാനാര്‍ഥിയായ മീരാകുമാറും രാവിലെ പാര്‍ലമെന്റിലെത്തി എംപിമാരെ കാണുകയും പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

  മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ചതിനാല്‍ വേങ്ങര സീറ്റില്‍ എംഎംഎല്‍ ഇല്ല. അതിനാല്‍ 139 എംഎല്‍എമാരാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ളത്. ഇതില്‍ ഇടതുവലതു മുന്നണികളുടെ മുഴുവന്‍ വോട്ടും മീരാകുമാറിന് ലഭിക്കും എന്നാണ് കരുതുന്നത്.

ഇരുമുന്നണിക്കും പുറത്ത് നില്‍ക്കുന്ന മാണി വിഭാഗവും, പിസി ജോര്‍ജും മീരാകുമാറിനെ പിന്തുണയ്ക്കുമ്പോള്‍ ബിജെപി അംഗം ഒ.രാജഗോപാല്‍ രാംനാഥ് കോവിന്ദിന് വോട്ട് ചെയ്യും. 139 എംഎല്‍എമാരില്‍ 138 പേരും നിയമസഭയില്‍ തന്നെ വോട്ടു ചെയ്യുമെങ്കിലും ചെന്നൈയിലുള്ള കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള തമിഴ്‌നാട് നിയമസഭയിലാവും വോട്ട് രേഖപ്പെടുത്തുക. കേരളത്തില്‍ നിന്നുള്ള ഇരുപത് ലോക്‌സഭാ എംപിമാരും 9 രാജ്യസഭാ എംപിമാരും ഡല്‍ഹിയില്‍ തന്നെ വോട്ട് ചെയ്യും.രാ​ഷ്‌​ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ കാ​ലാ​വ​ധി ജൂ​ലൈ 24ന് ​അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.


LATEST NEWS