പോ​ക്സോ നി​യ​മ​ഭേ​ദ​ഗ​തി ; ഓ​ർ​ഡി​ന​ൻ​സി​ൽ രാ​ഷ്ട്ര​പ​തി  ഒ​പ്പു​വ​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പോ​ക്സോ നി​യ​മ​ഭേ​ദ​ഗ​തി ; ഓ​ർ​ഡി​ന​ൻ​സി​ൽ രാ​ഷ്ട്ര​പ​തി  ഒ​പ്പു​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: പോ​ക്സോ നി​യ​മ​ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഒ​പ്പു​വ​ച്ചു. 12 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്താ​ൽ വ​ധ​ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് ഓ​ർ​ഡി​ന​ൻ​സ്. ശ​നി​യാ​ഴ്ച​യാ​ണ് കേ​ന്ദ്ര മ​ന്ത്രി​സ​ഭ ഇ​തു​സം​ബ​ന്ധി​ച്ച ഓ​ർ​ഡി​ന​ൻ​സ് അം​ഗീ​ക​രി​ച്ച​ത്. 

ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളി​ൽ​നി​ന്നു കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള പോ​ക്സോ (പ്രൊ​ട്ട​ക്‌​ഷ ൻ ​ഓ​ഫ് ചി​ൽ​ഡ്ര​ൻ ഫ്രം ​സെ​ക്സ്വ​ൽ ഒ​ഫ​ൻ​സ​സ്) നി​യ​മ​ത്തി​ലും മ​റ്റു നി​യ​മ​ങ്ങ​ളി​ലും ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​താ​ണ് ഓ​ർ​ഡി​ന​ൻ​സ്.

ശി​ക്ഷ ഇ​ങ്ങ​നെ 

* പ​ന്ത്ര​ണ്ടു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി മ​രി​ക്കു​ക​യോ ജീ​വ​ച്ഛ​വ​മാ​കു​ക​യോ ചെ​യ്താ​ൽ പ്ര​തി​ക്കു മ​ര​ണ​ശി​ക്ഷ. കു​ട്ടി മ​രി​ച്ചി​ല്ലെ​ങ്കി​ലും കൂ​ട്ട​മാ​ന​ഭം​ഗ​മാ​ണെ​ങ്കി​ൽ പ്ര​തി​ക​ൾ​ക്കു മ​ര​ണം വ​രെ​യു​ള്ള ജീ​വ​പ​ര്യ​ന്തം ല​ഭി​ക്കും. 

* പ​ന്ത്ര​ണ്ടു വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രെ മാ​ന​ഭം​ഗം ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള കു​റ​ഞ്ഞ ശി​ക്ഷ 20 വ​ർ​ഷ​മാ​യി​രി​ക്കും. 

* പ​ന്ത്ര​ണ്ടു വ​യ​സി​നും 16 വ​യ​സി​നും ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്കു​ള്ള കു​റ​ഞ്ഞ ശി​ക്ഷ 10 വ​ർ​ഷം ക​ഠി​ന​ത​ട​വി​ൽ​നി​ന്ന് 20 വ​ർ​ഷ​മാ​ക്കി. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ശി​ക്ഷ സ്വാ​ഭാ​വി​ക മ​ര​ണം വ​രെ​യു​ള്ള ജീ​വ​പ​ര്യ​ന്ത​മാ​യി നീ​ട്ടാം. കൂ​ട്ട​മാ​ന​ഭം​ഗ​മെ​ങ്കി​ൽ പ്ര​തി​ക​ൾ​ക്കു ജീ​വ​പ​ര്യ​ന്ത​മാ​ണ് വ്യ​വ​സ്ഥ. 

* 16 വ​യ​സി​ൽ കൂ​ടൂ​ത​ലു​ള്ള​വ​രെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യാ​ൽ കു​റ​ഞ്ഞ ശി​ക്ഷ ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വി​ൽ​നി​ന്നു 10 വ​ർ​ഷം ക​ഠി​ന​ത​ട​വാ​ക്കി.

* ഇ​ത്ത​രം കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ​ക്കു മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് അ​നു​മ​തി​യി​ല്ല.