സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ പച്ചക്കൊടി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ പച്ചക്കൊടി 

ന്യൂഡൽഹി: സാമ്പത്തിക സംവരണ ബില്ലിൽ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് ഒപ്പുവച്ചു. രാഷ്ട്രപതിയുടെ അംഗീകാരത്തിന് പിന്നാലെ കേന്ദ്രസർക്കാർ വിഷയത്തിൽ വിജ്ഞാപനവും പുറത്തിറക്കി. 

നേരുത്തേ തന്നെ ലോക്സഭയിൽ പാസ്സായ ബില്ല് 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയിൽ പാസായത്. 
ബില്ലിൽ രാഷ്‌ട്രപതി ഒപ്പുവച്ചതോടെ ചരിത്ര പ്രധാനമായ ഭരണഘടനാ ദേദഗതിയാണ് നിലവിൽവന്നിരിക്കുന്നത്. 
മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കക്കാർക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയിരിക്കുന്ന ബില്ലിലാണ് രാഷ്‌ട്രപതി ഒപ്പുവച്ചിരിക്കുന്നത്.  

രാജ്യസഭയിൽ ആം ആദ്മി, മുസ്ലിം ലീഗ്, തുടങ്ങിയ പാർട്ടികളിൽ നിന്നായി ഏഴു പേരാണ് ബില്ലിനെ എതിർത്ത് വോട്ടു ചെയ്തത്. അണ്ണാ ഡി എം കെ അംഗങ്ങൾ സഭ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ കുറവ് വരുന്നവരെയാണ് സംവരണത്തിനായി പരിഗണിക്കുക.  
പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചുചേർത്താണ് പ്രധാനമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്.