സൈന്യം തയ്യാറായിട്ടും സര്‍ജിക്കല്‍ സ്‌ട്രൈക്കിന് അനുവാദം കൊടുക്കാന്‍ മന്‍മോഹന്‍ സര്‍ക്കാരിന് ധൈര്യമുണ്ടായില്ല : മോദി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സൈന്യം തയ്യാറായിട്ടും സര്‍ജിക്കല്‍ സ്‌ട്രൈക്കിന് അനുവാദം കൊടുക്കാന്‍ മന്‍മോഹന്‍ സര്‍ക്കാരിന് ധൈര്യമുണ്ടായില്ല : മോദി

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്  തിരിച്ചടിയായത് പാകിസ്താനിൽ മിന്നലാക്രമണം നടത്താന്‍ സൈന്യം തയ്യാറായിട്ടും  അന്ന് പ്രധാനമന്ത്രിയായിരുന്ന മൻമോഹന്‍സിങ് ധൈര്യം കാണിക്കാഞ്ഞതായിരുന്നുവെന്നു  പ്രധാനമന്ത്രി നരേന്ദ്ര മോദി.മുബൈ ഭീകരാക്രമണത്തിന് ശേഷം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താനായി വ്യോമ സേന പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു എന്നാല്‍ അതിനുള്ള അനുവാദം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും  മോദി കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഉറി സൈനിക ക്യാമ്പിനു നേരെയുണ്ടായ ആക്രണത്തിന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി തിരിച്ചടിച്ച തന്റെ സര്‍ക്കാരിനെ പുകഴ്ത്തി സംസാരിക്കവെയാണ് മോദി ഇക്കാര്യം പരാമര്‍ശിച്ചത്.

'ആരുടെ ഉപദേശം സ്വീകരിച്ചാണ് അവരങ്ങനെ ചെയ്തതെന്നും മോദി ചോദിച്ചു. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലെത്തിയ മോദി നവ്‌ലാഖിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

'26/11 ആക്രമണം നടന്നയുടന്‍ വ്യോമ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ആശയവുമായി അന്നത്തെ പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അന്നത്തെ സര്‍ക്കാര്‍ അതിനുള്ള ധൈര്യം കാണിച്ചില്ല'.


'ഉറി ആക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്‍ അതിര്‍ത്തിയില്‍ എന്റെ സര്‍ക്കാര്‍ സര്‍ജിക്കല്‍ സട്രൈക്ക് നടത്തി. തീവ്രവാദ ക്യാമ്പുകളും ലോഞ്ച് പാഡുകളും ലക്ഷ്യം വെച്ചായിരുന്നു ഈ ആക്രമണം. ആളപായം ഇല്ലാതെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയത്. പക്ഷെ പാകിസ്താന് കനത്ത പ്രഹരം ഏല്‍പിക്കാന്‍ നമുക്കായി. ഇതാണ് എന്‍ഡിഎ സര്‍ക്കാറും യുപിഎ സര്‍ക്കാറും തമ്മിലുള്ള പ്രകടമായ വ്യത്യാസം', മോദി തുടര്‍ന്നു.


LATEST NEWS