കർഷകരുടെ കടങ്ങൾ  എഴുതിത്തള്ളും; കർഷകരുടെ പ്രശ്നങ്ങള്‍ കേൾക്കാൻ മോദിക്ക് സമയമില്ല: പ്രിയങ്കാ ഗാന്ധി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കർഷകരുടെ കടങ്ങൾ  എഴുതിത്തള്ളും; കർഷകരുടെ പ്രശ്നങ്ങള്‍ കേൾക്കാൻ മോദിക്ക് സമയമില്ല: പ്രിയങ്കാ ഗാന്ധി 

യുപിഎ അധികാരത്തിലെത്തിയാൽ കർഷകരുടെ കടങ്ങൾ  എഴുതിത്തള്ളുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ കാപ്പി കർഷകരുടെയും കുരുമുളക്  കർഷകരുടെയും പ്രയാസം തനിക്കറിയാമെന്ന് പുൽപ്പളളിയിൽ നടന്ന കർഷക സംഗമത്തിൽ പ്രിയങ്ക പറഞ്ഞു. വേദിക്കു മുന്നിൽ നിന്ന കർഷരുമായി പ്രിയങ്ക സംവദിക്കുകയും ചെയ്തു.  

വയനാട് മണ്ഡലത്തിലെ വിവിധയിടങ്ങളിൽ  രാഹുൽ ഗാന്ധിക്ക് വോട്ടഭ്യർത്ഥിച്ച് പര്യടനം നടത്തുന്നതിനിടെയാണ് പ്രിയങ്ക ഗാന്ധി കർഷകരുടെ കടങ്ങൾ  എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചത്. ഇതോടൊപ്പം അവർ പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങളും ഉന്നയിച്ചു. 
 
വൻകിടക്കാരുടെ കടങ്ങൾ എഴുതിത്തള്ളുന്ന മോദി സർക്കാരിന് കർഷകരുടെ നിലവിളി കേൾക്കാനാകുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. ഇത്രയും ദുർബലനായൊരു പ്രധാനമന്ത്രിയും ഇത്രയും ദുർബലമായൊരു കേന്ദ്ര സക്കാരും ഇന്നോളമുണ്ടായിട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങള്‍ കേൾക്കാൻ മോദിക്ക് സമയമില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

മാനന്തവാടിയിലും പുൽപ്പള്ളയിലും നിലമ്പൂരിലും നടന്ന തെരഞ്ഞെടുപ്പ് യോഗങ്ങിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രൂക്ഷ വിമർശനമാണ് പ്രിയങ്ക നടത്തിയത്. കാർഷിക പ്രശ്നങ്ങളിലൂന്നിയായിരുന്നു പ്രിയങ്കയുടെ  വിമർശനമേറെയും.


LATEST NEWS