പ്രി​യ​ങ്ക ഗാ​ന്ധി സോ​ന്‍​ഭ​ദ്ര​യില്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പ്രി​യ​ങ്ക ഗാ​ന്ധി സോ​ന്‍​ഭ​ദ്ര​യില്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി

ല​ക്നോ: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സോന്‍ഭദ്ര സന്ദര്‍ശിച്ചു. ​ഭൂമി ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ 10 ആ​ദി​വാ​സി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ സോ​ന്‍​ഭ​ദ്ര​യി​ലെ ഉം​ബ്ര ഗ്രാ​മ​ത്തി​ലെത്തിയ പ്രി​യ​ങ്ക കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. 

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് പ്രി​യ​ങ്ക നേ​ര​ത്തെ പ​ത്തു ല​ക്ഷം രൂ​പ വീ​തം ന​ല്കി​യി​രു​ന്നു. പ്ര​തി​ക​ളു​മാ​യി ഒ​ത്തു​ക​ളി​ച്ച്‌ കേ​സി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ പോ​ലീ​സ് വൈ​കു​ക​യാ​ണെ​ന്ന് ഒ​രാ​ഴ്ച മു​മ്ബ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നി​രു​ന്നു. 

ഉം​ബ്ര ഗ്രാ​മ​ത്തി​ലെ ത​ന്‍റെ സ​ഹോ​ദ​രി സ​ഹോ​ദ​ര​ന്‍​മാ​രെ​യും കു​ട്ടി​ക​ളെ​യും സ​ന്ദ​ര്‍​ശി​ക്കാ​ന്‍​പോ​കു​ക​യാ​ണെ​ന്ന് യാ​ത്ര​യ്ക്കു മു​മ്ബ് പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു. അ​വ​രു​ടെ ക്ഷേ​മ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കു​ക​യും പോ​രാ​ട്ട​ത്തി​ല്‍ ഒ​പ്പ​മു​ണ്ടെ​ന്ന് ഉ​റ​പ്പ് ന​ല്‍​കു​ക​യും ചെ​യ്യും.

ജൂലൈ 17നാണ് ഖൊരാവല്‍ ഗ്രാമത്തില്‍ ഭൂമിയുടെ ഉടമസ്ഥതാവകാശം സംബന്ധിച്ച് ഗോന്ദ് ഗോത്രവര്‍ഗക്കാരും ഗ്രാമമുഖ്യന്‍ യഗ്യദത്തയും തമ്മിലുള്ള ഏറ്റുമുട്ടല്‍ വെടിവെപ്പില്‍ കലാശിച്ചത്. 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. 3 ദിവസത്തിന് ശേഷം പ്രിയങ്ക ഗാന്ധി സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയെങ്കിലും ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ ഉത്തർപ്രദേശ് പൊലീസ് തടഞ്ഞു.

പ്രിയങ്ക പ്രദേശത്ത് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് ധർണയിലായിരുന്ന പ്രിയങ്കയെ പൊലീസ് എത്തിച്ച ഗസ്റ്റ് ഹൗസിൽ എത്തിയാണ് കൊല്ലപ്പെട്ടവരുടെ കുടുബാംഗങ്ങൾ കണ്ടത്. അന്ന് ഗ്രാമത്തിൽ എത്തുമെന്ന് പ്രിയങ്ക വാക്ക് നൽകിയിരുന്നു.


LATEST NEWS