ട്വിറ്ററില്‍ അക്കൗണ്ട് തുറന്ന് ഒരു മണിക്കൂറിനുള്ളില്‍ പതിനായിരത്തിലേറെ ഫോളോവേഴ്സുമായി പ്രിയങ്ക ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ട്വിറ്ററില്‍ അക്കൗണ്ട് തുറന്ന് ഒരു മണിക്കൂറിനുള്ളില്‍ പതിനായിരത്തിലേറെ ഫോളോവേഴ്സുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഹാറാലിക്ക് തൊട്ടുമുന്‍പ് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ പുതിയ അക്കൗണ്ട് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ പതിനായിരത്തിലേറെ ഫോളോവേഴ്‌സ്.ആദ്യ മണിക്കൂറായപ്പോഴേക്കും എണ്ണം 25000 മായി. സഹോദരനും പാര്‍ട്ടി അധ്യക്ഷനുമായി രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ പ്രിയങ്കയെ ഫോളോ ചെയ്യുന്നുണ്ട്. എന്നാല്‍ പ്രിയങ്ക ഇതുവരെ ട്വീറ്റ് ചെയ്തിട്ടില്ല.

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് യുപിയില്‍ എത്തിയിരിക്കുകയാണ്.  രാഹുലും പ്രിയങ്കയും നേൃത്വം നല്‍കുന്ന റോഡ് ഷോ ആരംഭിച്ചുകഴിഞ്ഞു. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യസിന്ധ്യയും ഇരുവര്‍ക്കുമൊപ്പം റാലിയില്‍ 
പങ്കെടുക്കുന്നുണ്ട്. ഫെബ്രുവരി 15വരെ പ്രിയങ്ക സംസ്ഥാനത്തുണ്ടാവും.


LATEST NEWS