പ്രിയങ്ക സോഷ്യൽ മീഡിയയിലെ പുതിയ സൂപ്പർ സ്റ്റാർ: ശശി തരൂർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രിയങ്ക സോഷ്യൽ മീഡിയയിലെ പുതിയ സൂപ്പർ സ്റ്റാർ: ശശി തരൂർ

ട്വിറ്ററില്‍ അരങ്ങേറ്റം കുറിച്ച പ്രിയങ്കയെ തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനോട് ഉപമിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സോഷ്യല്‍ മീഡിയയിലെ പുതിയ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് തരൂര്‍ പ്രിയങ്കയെ വിശേഷിപ്പിച്ചിരിക്കുന്നത്. രജനീകാന്ത് ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച് 24 മണിക്കൂറിനകം രണ്ട് ലക്ഷം ഫോളോവേഴ്‌സ് വന്നത് ചൂണ്ടിക്കാണിച്ചാണ് തരൂരിന്റെ സൂപ്പർ സ്റ്റാർ ഉപമ.

ഉത്തര്‍പ്രദേശില്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്കാ ഗാന്ധി, ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയപ്പോള്‍ മിനുട്ടുകള്‍ക്കം പതിനായിരത്തിലധികം പേരാണ് ഫോളോ ചെയ്തത്. അക്കൗണ്ട് തുടങ്ങി പത്ത് മണിക്കൂറിനുള്ളില്‍ പ്രിയങ്കയുടെ ഫോളോവേഴിസിന്റെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഒരു ട്വീറ്റ് പോലും ചെയ്യാതെയാണ് ഇത്രയധികം ഫോളോവേഴ്‌സ് എന്നത് ശ്രദ്ധേയമാണ്.

അതേസമയം, ചുമതലയേറ്റ ശേഷം ഇന്നലെ ലക്‌നോവിൽ നടന്ന റോഡ് ഷോയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. പതിനായിരങ്ങളാണ് പ്രിയങ്കയെ കാണാനും അനുഗമിക്കാനും കാത്ത് നിന്നത്. മണിക്കൂറുകളോളമാണ് റാലി നീണ്ടു നിന്നത്. പ്രിയങ്കയ്ക്കൊപ്പം, രാഹുൽ ഗാന്ധിയും ഉണ്ടായിരുന്നു.


LATEST NEWS