കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്കളെ ക​ണ്ടു; സോ​ന്‍​ഭ​ദ്ര​യി​ലെ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച്  പ്രി​യ​ങ്ക

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്കളെ ക​ണ്ടു; സോ​ന്‍​ഭ​ദ്ര​യി​ലെ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച്  പ്രി​യ​ങ്ക

ല​ക്നോ: സോ​ന്‍​ഭ​ദ്ര​യി​ല്‍ ഭൂ​മി ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ന​ട​ത്തി വ​ന്നി​രു​ന്ന പ്ര​തി​ഷേ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. 

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി പ്രി​യ​ങ്ക അ​റി​യി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി​യാ​ണ് പ്രി​യ​ങ്ക​യെ ക​ണ്ട​ത്. ഇ​വ​രോ​ട് പ്രി​യ​ങ്ക കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു. സോ​ന്‍​ഭ​ദ്രി​യി​ലേ​ക്ക് തി​രി​കെ വ​രു​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ്രി​യ​ങ്ക പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. 

സോന്‍ഭദ്ര കൂട്ടക്കൊലയുടെ ഉത്തരവാദിത്തം യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിനാണെന്നും നെഹ്‌റുവിനല്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം കോണ്‍ഗ്രസ് നല്‍കുമെന്നും പ്രിയങ്ക പറഞ്ഞു.

കൂടാതെ കേസിന് അതിവേഗ വിചാരണ കോടതി വേണം, ആദിവാസികള്‍ക്ക് ഭൂമി പതിച്ചുനല്‍കണം, ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണം, കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളില്‍ ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട് ഗ്രാമവാസികള്‍ക്കു മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവും പ്രിയങ്ക ഉന്നയിച്ചു.

സോന്‍ഭദ്രയിലെ ഉംഭ ഗ്രാമത്തില്‍ ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് ഗ്രാമമുഖ്യനും കൂട്ടാളികളും ചേര്‍ന്ന് പത്ത് ആദിവാസികളെ വെടിവെച്ചു കൊന്ന സംഭവത്തിനു പിന്നാലെയാണ് മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പ്രിയങ്ക പോയത്. എന്നാല്‍ പ്രിയങ്കയെ ചുനാര്‍ കോട്ടയ്ക്കു സമീപം പോലീസ് വഴിതടയുകയായിരുന്നു.തുടര്‍ന്ന് പ്രിയങ്ക വഴിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ഇതിനു പോലീസ് പ്രിയങ്കയെ കസ്റ്റഡിയിലെടുക്കുകയും കസ്റ്റഡിയിലെടുത്ത് ചുനാര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളെ കാ​ണാ​തെ മ​ട​ങ്ങി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ പ്രി​യ​ങ്ക ഉ​റ​ച്ചു​നി​ന്ന​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ര്‍ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​യ​ത്.

പ​ത്തു​പേ​ര്‍ വെ​ടി​യേ​റ്റ് മ​രി​ച്ച സോ​ന്‍​ഭ​ദ്ര സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ പ്രി​യ​ങ്ക​യെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ത​ട​ഞ്ഞ​തി​നേ​ത്തു​ട​ര്‍​ന്ന് മി​ര്‍​സാ​പു​ര്‍ ഗ​സ്റ്റ് ഹൗ​സി​ലാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ല്‍ പ്രി​യ​ങ്ക ത​ങ്ങി​യ​ത്. 

ഗ​സ്റ്റ്ഹൗ​സി​ലെ വൈ​ദ്യു​തി​ബ​ന്ധം അ​ധി​കൃ​ത​ര്‍ വിഛേ​ദി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ പ്രി​യ​ങ്ക രാ​ത്രി​മു​ഴു​വ​ന്‍ ക​ഴി​ച്ചു​കൂ​ട്ടി​യ​ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കി​യ മെ​ഴു​കു​തി​രി​വെ​ട്ട​ത്തി​ലാ​ണ്.


LATEST NEWS