ഒടുവിൽ വർഗീയത ജയിച്ചു ; ഫിറോസ്  ഖാന്‍ ബാനറസ് സര്‍വകലാശാലയിലെ സംസ്‌കൃത വകുപ്പില്‍ നിന്ന് രാജിവെച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒടുവിൽ വർഗീയത ജയിച്ചു ; ഫിറോസ്  ഖാന്‍ ബാനറസ് സര്‍വകലാശാലയിലെ സംസ്‌കൃത വകുപ്പില്‍ നിന്ന് രാജിവെച്ചു

സംസ്‌കൃത അധ്യാപകനായി മുസ്ലീം വേണ്ടെന്ന് പറഞ്ഞ് ഹിന്ദുത്വ അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടത്തിയ സമരം അവസാനിപ്പിച്ചു. സംസ്‌കൃത സര്‍വകലാശാലയില്‍ നിയമിതനായിരുന്ന ഫിറോസ്ഖാന്‍ ആ വകുപ്പില്‍നിന്ന് രാജിവെച്ചതിനെ തുടര്‍ന്നാണിത്. ഒരു മാസമായി ഫിറോസ് ഖാനെ സംസ്‌കൃത വകുപ്പില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സമരത്തിലായിരുന്നു.

 ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ആര്‍ട്‌സ് വിഭാഗത്തിലേക്ക് മാറാന്‍ ഫിറോസ് ഖാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. സാന്‍സ്‌ക്രിറ്റ് വിദ്യാ ധര്‍മ വിഞ്ജാന്‍ വിഭാഗത്തിലായിരുന്നു ഇദ്ദേഹം നേരത്തെ നിയമിക്കപ്പെട്ടത്.