ച​രി​ത്രം കു​റി​ക്കാ​ന്‍ പിഎസ്എൽവി; അമ്പതാം വിക്ഷേപണം ഡിസംബർ 11ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ച​രി​ത്രം കു​റി​ക്കാ​ന്‍ പിഎസ്എൽവി; അമ്പതാം വിക്ഷേപണം ഡിസംബർ 11ന്


ബം​ഗ​ളൂ​രു: ബ​ഹി​രാ​കാ​ശ രം​ഗ​ത്ത് അ​ന്പ​താം പ​റ​ക്ക​ലി​നൊ​രു​ങ്ങി ഇ​ന്ത്യ​യു​ടെ വി​ക്ഷേ​പ​ണ റോ​ക്ക​റ്റ് പി​എ​സ്‌എ​ല്‍​വി.  പ്രതിരോധാവശ്യങ്ങൾക്കായുള്ള റിസാറ്റ് 2 ബിആ‌ർ 1 എന്ന അത്യാധുനിക ഭൗമനിരീക്ഷണ, റഡാർ ഉപഗ്രഹമാണ് ദൗത്യത്തിലെ പ്രധാന ഉപഗ്രഹം. ഡിസംബർ 11നാണ് പിഎസ്എൽവി സി48 വിക്ഷേപണം നടക്കുക.

ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹം റി​സാ​റ്റ് 2ബി​ആ​ര്‍1 ശ്രീ​ഹ​രി​ക്കോ​ട്ട​യി​ല്‍​നി​ന്ന് വൈ​കി​ട്ട് 3.25നാ​ണ് വി​ക്ഷേ​പി​ക്കും. റി​സാ​റ്റി​നൊ​പ്പം ഒ​ന്പ​ത് വി​ദേ​ശ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യും പി​എ​സ്‌എ​ല്‍​വി ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കും. 

അമേരിക്കൻ കമ്പനികളുടെ ആറ് ഉപഗ്രങ്ങളും, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോ ഉപഗ്രങ്ങൾ വീതവുമാണ് ന്യൂ സ്പേസ് ഇന്ത്യ വഴി വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിക്കുന്നത്. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 75ആം വിക്ഷേപണം കൂടിയായിരിക്കും ഇത്. 

മൂ​ന്ന് പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ടു​നി​ല്‍​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ ര​ണ്ടു ദൗ​ത്യ​ങ്ങ​ള്‍ ഒ​ഴി​ച്ചാ​ല്‍ 47 വി​ക്ഷേ​പ​ണ​വും വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ ട്രാ​ക്ക് റി​ക്കാ​ര്‍​ഡോ​ടെ​യാ​ണ് പി​എ​സ്‌എ​ല്‍​വി 50-ാം യാ​ത്ര​യ്ക്കൊ​രു​ങ്ങു​ന്ന​ത്. മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ ഏ​റ്റ​വും ചെ​ല​വു കു​റ​ഞ്ഞ​തും മി​ക​ച്ച​തു​മാ​യ വി​ക്ഷേ​പ​ണ റോ​ക്ക​റ്റെന്നതാണ് പി​എ​സ്‌എ​ല്‍​വി​യു​ടെ പ്ര​ത്യേ​ക​ത.