പാ​ത​യോ​ര​ത്തെ മ​ദ്യ​വി​ൽ​പ്പ​ന : എ​ക്സൈ​സ് നി​യ​മ ഭേ​ദ​ഗ​തി​ക്കൊ​രു​ങ്ങി സ​ർ​ക്കാ​ർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാ​ത​യോ​ര​ത്തെ മ​ദ്യ​വി​ൽ​പ്പ​ന : എ​ക്സൈ​സ് നി​യ​മ ഭേ​ദ​ഗ​തി​ക്കൊ​രു​ങ്ങി സ​ർ​ക്കാ​ർ

ഛണ്ഡി​ഗ​ഡ് : ദേ​ശീ​യ പാ​ത​യോ​ര​ത്ത് മ​ദ്യ​വി​ൽ​പ്പ​ന പാ​ടി​ല്ലെ​ന്ന സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ക്കാ​ൻ പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ എ​ക്സൈ​സ് നി​യ​മ​നം ഭേ​ദ​ഗ​തി ചെ​യ്യു​ന്നു. സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​രി​ധി​യി​ൽ​നി​ന്ന് ഹോ​ട്ട​ലു​ക​ൾ, റെ​സ്റ്റോ​റ​ന്‍റു​ക​ൾ, ക്ല​ബ്ബു​ക​ൾ, പ​ബ്ബു​ക​ൾ എ​ന്നി​വ​യെ ഒ​ഴി​വാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ഇ​തി​നാ​യി പ​ഞ്ചാ​ബ് എ​ക്സൈ​സ് നി​യ​മം, 1914ലെ 26​എ എ​ന്ന സെ​ക്ഷ​ൻ ഭേ​ദ​ഗ​തി ചെ​യ്യും. മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച ഭേ​ദ​ഗ​തി നി​യ​മ​സ​ഭ​യി​ൽ പാ​സാ​യാ​ൽ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് ദേ​ശീ​യ പാ​ത​യോ​ര​ത്ത് മ​ദ്യ​വി​ൽ​പ്പ​ന​യ്ക്ക് അ​നു​മ​തി ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​യും. ബ​ജ​റ്റ് സെ​ഷ​നി​ൽ ഭേ​ദ​ഗ​തി പാ​സാ​ക്കാ​നാ​ണ് അ​മ​രീ​ന്ദ​ർ സിം​ഗ് സ​ർ​ക്കാ​രി​ന്‍റെ ശ്ര​മം. മ​ദ്യ​ശാ​ല​ക​ൾ ദേ​ശീ​യ പാ​ത​യു​ടെ 500 മീ​റ്റ​ർ പ​രി​ധി​യി​ൽ വ​രാ​ൻ പാ​ടി​ല്ലെ​ന്ന ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്.

ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​ക​ളു​ടെ 500 മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ മ​ദ്യ​ശാ​ല​ക​ൾ പാ​ടി​ല്ലെ​ന്നാ​യി​രു​ന്നു സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്. ഹോ​ട്ട​ലു​ക​ളി​ലെ​യും മാ​ളു​ക​ളി​ലേ​യും ബാ​റു​ക​ൾ​ക്കും നി​യ​മം ബാ​ധ​ക​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 20,000ൽ ​താ​ഴെ ജ​ന​സം​ഖ്യ​യു​ള്ള ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ ദൂ​ര​പ​രി​ധി 220 മീ​റ്റ​റാ​യി കു​റ​ച്ചി​ട്ടു​ണ്ട്. 


LATEST NEWS