പബ്ജി ഗെയിമിനോടുള്ള കുട്ടികളുടെ ആസക്തി: മാതാപിതാക്കള്‍ക്കു മുന്നറിയിപ്പുമായി ബെംഗളൂരുവിലെ സ്‌കൂളുകള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പബ്ജി ഗെയിമിനോടുള്ള കുട്ടികളുടെ ആസക്തി: മാതാപിതാക്കള്‍ക്കു മുന്നറിയിപ്പുമായി ബെംഗളൂരുവിലെ സ്‌കൂളുകള്‍

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രശസ്തിയാര്‍ജിച്ചതുമായ ഗെയിമായി മാറിയിരിക്കുകയാണ് പബ്ജി. വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് പബ്ജി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഈ ഗെയിമിന്റെ ഉപഭോക്താക്കളില്‍ ഒട്ടുമിക്കതും കുട്ടികളും ചെറുപ്പക്കാരുമാണ്. കുട്ടികള്‍ക്ക് പ്രധാനമായും വിദ്യാര്‍ഥികള്‍ക്ക് ഒരു പ്രത്യേക തരം അഭിനിവേശമാണ് ഈ ഗെയിമിനോട്.

ഈ ഗെയിമിനോട് കുട്ടികള്‍ക്കുണ്ടാവുന്ന അമിത താല്‍പര്യത്തിനെതിരെ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കുകയാണ് ബെഗളൂരുവിലെ സ്‌കൂളുകള്‍. മറ്റൊന്നിലും താല്‍പര്യമില്ലാതെ ഈ ഗെയിമില്‍ തന്നെ മുഴുവന്‍ സമയം ചിലവഴിക്കുന്ന  കുട്ടികള്‍ക്ക് പലതരത്തിലുള്ള മാനസികവും അല്ലാത്തതുമായ ആരോഗ്യ പ്രശ്‌നങ്ങളാണു റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

ഈ ഗെയിമിനായി കുട്ടികള്‍ അധിക സമയം ചിലവഴിക്കുന്നതിന് മാതാപിതാക്കള്‍ കര്‍ശന നിയന്ത്രണം കൊണ്ടു വരണമെന്നാണ് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ വീഡിയോ ഗെയിമുകള്‍ക്ക് അടിമപ്പെടുന്ന കുട്ടികളെ പലപ്പോഴും വീഡിയോ ഗെയിം റി-ഹാബുകളില്‍ വരെ കൊണ്ടുപോകേണ്ടതായി വരുന്നു. 


 


LATEST NEWS