വീരമൃത്യു വരിച്ച സൈനികർക്ക് രാജ്യത്തിന്റെ സല്യൂട്ട്: അന്തിമോപചാരം അർപ്പിച്ച് മോദിയും രാഹുലും 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വീരമൃത്യു വരിച്ച സൈനികർക്ക് രാജ്യത്തിന്റെ സല്യൂട്ട്: അന്തിമോപചാരം അർപ്പിച്ച് മോദിയും രാഹുലും 

കശ്‌മീരിൽ വീരമൃത്യു വരിച്ച സൈനികർക്ക് രാജ്യത്തിന്റെ ആദരവോടെ വിട. ന്യൂഡൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തിച്ച 40 ജവാന്മാരുടെ ശവമഞ്ചങ്ങൾക്കു മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കൾ ആദരം അർപ്പിച്ചു. കേന്ദ്രമന്ത്രിമാരും ആദരാഞ്ജലി അർപ്പിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. 

ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കേന്ദ്ര മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് തുടങ്ങിയവരും പുഷ്പചക്രങ്ങൾ സമർപ്പിച്ചു. രാഷ്ട്രീയ നേതാക്കളും സൈനികതലവന്മാരും വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു.

കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്,  വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്.ധനോവ, നാവിക സേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ എന്നിവരും അന്തിമോപചാരമർപ്പിച്ചു.

നേരത്തെ ബഡ്ഗാമിലെ സിആര്‍പിഎഫ്  കേന്ദ്രത്തില്‍  ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വീരമൃത്യു വരിച്ച  സിആര്‍പിഎഫ് ജവാന്മാര്‍ക്ക് രാജ്യത്തിന്‍റെ അഭിവാദ്യമര്‍പ്പിച്ചിരുന്നു.  ഭീകരവാദികള്‍ക്ക് മാപ്പു നല്‍കില്ലെന്ന്  സഹപ്രവര്‍ത്തകരെ യാത്രയാക്കി സിആര്‍പിഎഫ് ട്വിറ്ററില്‍ കുറിച്ചു.


LATEST NEWS