തന്നെക്കാള്‍ പ്രാധാന്യം പാക് സീരിയലിന് നല്‍കിയ ഭാര്യയുടെ വിരല്‍ ഭര്‍ത്താവ് ഒടിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തന്നെക്കാള്‍ പ്രാധാന്യം പാക് സീരിയലിന് നല്‍കിയ ഭാര്യയുടെ വിരല്‍ ഭര്‍ത്താവ് ഒടിച്ചു

പുണെ:തന്നെക്കാള്‍ പാക് സീരിയലിന് പ്രാധാന്യം നല്‍കുന്നതില്‍ കലിപൂണ്ട് പുണെയില്‍ ഭാര്യയുടെ വിരല്‍ 40 കാരന്‍ ഒടിച്ചു. വ്യവസായിയായ ആസിഫ് സത്താര്‍ നയാബ് ആണ് തന്റെ ഭാര്യയെ ആക്രമിച്ചത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ആസിഫ് സത്താറിനെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെ ഇരുവരും തമ്മില്‍ കലഹം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. രാവിലെ കടയില്‍ നിന്ന് പാല്‍ വാങ്ങിവരാന്‍ ആസിഫിന്റെ ഭാര്യ മകനോട് ആവശ്യപ്പെട്ടു. കുറച്ചുകഴിഞ്ഞ് ഇവര്‍ നോക്കുമ്പോള്‍ പാല്‍പാക്കറ്റ് പൊട്ടിയ നിലയിലും തറയിലും മറ്റും പാല്‍ ചിതറി കിടക്കുന്നതുമാണ് കണ്ടത്. ഇതിനെപ്പറ്റി മകനോട് ഉച്ചത്തില്‍ വഴക്കുണ്ടാക്കുന്നത് കേട്ടാണ് ആസിഫ് സത്താര്‍ അവിടേക്ക് എത്തുന്നത്. ഒടുവില്‍ ആസിഫും ഭാര്യയും തമ്മിലുള്ള കലഹമായി അതുമാറി.

വഴക്ക് മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ആസിഫിനോട് ഇവര്‍ സംസാരിക്കാന്‍ തയ്യാറായില്ല. ഭാര്യയോട് സംസാരിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും അവര്‍ അത് ഗൗനിക്കാതെ മെബൈലില്‍ പാക് സീരിയലുകളിലൊന്ന് കണ്ടുകൊണ്ടിരുന്നു. താന്‍ ഇത്രയും ശ്രമിച്ചിട്ടും അതിന് പ്രാധാന്യം നല്‍കാതെ മൊബൈലില്‍ സീരിയല്‍ കണ്ടിരുന്നത് ആസിഫിനെ പ്രകോപിതനാക്കി. ഇതേതുടര്‍ന്ന് കത്തിയുമായി വന്ന് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഭാര്യയുടെ വലതുകൈയുടെ വിരല്‍ ഒടിഞ്ഞത്.


LATEST NEWS