പട്യാലയിലെ ആം ആദ്‌മി നേ​താ​വി​ന് നേരെ വെടിവെപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പട്യാലയിലെ ആം ആദ്‌മി നേ​താ​വി​ന് നേരെ വെടിവെപ്പ്

പ​ഞ്ചാ​ബി​ല്‍ ആം ആദ്‌മി നേ​താ​വി​ന് നേരെ വെടിവെപ്പ്. വെടിവെപ്പിൽ പ​ട്യാ​ല യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ചേ​ത​ന്‍ സിംഗിന് പരിക്കേറ്റു. ക​ഴു​ത്തി​ന് വെ​ടി​യേ​റ്റ അ​ദ്ദേ​ഹ​ത്തെ അ​മൃ​ത്സ​റി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ചേ​ത​ന്‍ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. വെടിവെച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല.

ഒ​രു സം​ഘം യു​വാ​ക്ക​ള്‍ പാ​ട്ടി​യി​ല്‍​നി​ന്ന് ഒ​രു പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. ചേ​ത​ന്‍ സിം​ഗാ​ണ് ഇ​വ​രു​ടെ കൈ​യി​ല്‍​നി​ന്നും പെ​ണ്‍​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​നു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. 

പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തെ​യും ചേ​ത​നു നേ​രെ നി​റ​യൊ​ഴി​ച്ച​വ​രെ​യും ഉ​ട​ന്‍ പി​ടി​കൂ​ട​ണ​മെ​ന്ന് ആം​ആ​ദ്മി ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


LATEST NEWS