പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പിന്‍റെ അന്വേഷണത്തിൽ വഴിത്തിരിവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പിന്‍റെ അന്വേഷണത്തിൽ വഴിത്തിരിവ്

ന്യൂഡല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പിന്‍റെ അന്വേഷണത്തിൽ വഴിത്തിരിവ്.  മുംബൈയിലെ ബ്രാഞ്ചില്‍ ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്ക് ജീവനക്കാരുടെ സഹായത്തോടുകൂടിയാണ് വിവിധ അക്കൗണ്ടുകള്‍ വഴി വിദേശത്ത് നിന്ന് പണം പിന്‍വലിച്ച് തട്ടിപ്പ് നടത്തിയതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

280 കോടി രൂപയുടെ തട്ടിപ്പിന് നിലവിൽ അന്വേഷണം നേരിടുന്ന കോടീശ്വരനായ രത്നവ്യാപാരിക്കെതിരെയാണ് സംശയത്തിന്റെ മുനകൾ നീളുന്നത്. നീരവ് മോദിയെന്ന ഈ വൻവ്യവസായിക്കെതിരെ രണ്ടു പരാതികൾ ബാങ്ക് അധികൃതർ സിബിഐക്കു കൈമാറി. 11,544 കോടി രൂപയുടെ അനധികൃത ഇടപാടിന്മേലാണ് ഇത്തവണത്തെ പരാതി. ഒരു ജ്വല്ലറിക്കെതിരെയും പരാതിയുണ്ട്. ഇത് നീരവിന്റെ ജ്വല്ലറിയാണോ എന്നു വ്യക്തമായിട്ടില്ല. 


LATEST NEWS