ക്വിക്ക് റിയാക്ഷന്‍ ഭൂതല വ്യോമ മിസൈല്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക്വിക്ക് റിയാക്ഷന്‍ ഭൂതല വ്യോമ മിസൈല്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ബാലസോര്‍: ഡിആര്‍ഡിഒ വികസിപ്പിച്ച ക്വിക്ക് റിയാക്ഷന്‍ ഭൂതല വ്യോമ മിസൈല്‍ (ക്യു.ആര്‍.എസ്.എ.എം) പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം. ബാലസോറിലെ പരീക്ഷണ കേന്ദ്രത്തില്‍ വെച്ചാണ് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം നടന്നത്.

യുദ്ധവിമാനങ്ങള്‍ വഴിയുള്ള സുരക്ഷാഭീഷണികളെ തകര്‍ക്കുക എന്നതാണ് ലക്ഷ്യം. 25 കിലോമീറ്ററാണ് മിസൈലിന്റെ ആക്രമണ പരിധി. ഏത് കാലാവസ്ഥയിലും എല്ലാത്തരത്തിലുമുള്ള ഭൂപ്രദേശങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഈ മിസൈല്‍ പ്രതിരോധ സംവിധാനം. 

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതിന്റെ പരീക്ഷണം രണ്ട് തവണ വിജയകരമായി നടത്തിയിരുന്നു. 2017 ജൂണിലാണ് ആദ്യ പരീക്ഷണം നടന്നത്. ഇതിന് ശേഷം ജൂലായ് മൂന്നിനും പരീക്ഷണം നടന്നു.


LATEST NEWS