മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വിട്ട മുന്‍ പ്രതിപക്ഷ നേതാവ് ബിജെപി മന്ത്രിസഭയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വിട്ട മുന്‍ പ്രതിപക്ഷ നേതാവ് ബിജെപി മന്ത്രിസഭയില്‍

മുംബൈ: കോണ്‍ഗ്രസ് വിട്ട് ബി.ജ.പിയില്‍ ചേര്‍ന്ന മഹാരാഷ്ട്രയിലെ മുന്‍ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീല്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിഭയില്‍ അംഗമായി. ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി.വി റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. ബി.ജെ.പിയുടെ മുംബൈ യൂണിറ്റ് അധ്യക്ഷന്‍ ആഷിഷ് ഷെലറും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

മുന്‍ പ്രതിപക്ഷ നേതാവായ രാധാകൃഷ്ണ വിഖേ പാട്ടീല്‍ അടുത്തകാലത്താണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച്‌ ബി.ജെ.പിയില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്റെ മകന്‍ സുജയ് വിഖേ പാട്ടീല്‍ അഹമദ്‌നഗറില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ്. മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ അച്ഛനും ബി.ജെ.പിയിലേക്ക് എത്തുകയായിരുന്നു.

മന്ത്രിസഭ വികസിപ്പിക്കുന്നതിന് മുമ്ബ് 38 മന്ത്രിമാരാണ് ഫഡ്‌നാവിസ് മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 22 പേര്‍ ക്യാബിനറ്റ് മന്ത്രിമാരും 16 പേര്‍ ജൂണിയര്‍ മന്ത്രിമാരുമാണ്. വിഖേ പാട്ടീല്‍ അടക്കം എട്ട് പേര്‍ ക്യാബിനറ്റ് മന്ത്രിമാരായും അഞ്ച് പേര്‍ ജൂണിയര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഈ വര്‍ഷം മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മന്ത്രിസഭ വികസിപ്പിച്ചത്.

അതേസമയം ഭവനനിര്‍മാണ വകുപ്പ് മന്ത്രി പ്രകാശ് മെഹ്തയും മറ്റ് അഞ്ച് മന്ത്രിമാരും രാജി വെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി ഇവരുടെ രാജി സ്വീകരിച്ചു. 


LATEST NEWS