റാഫേല്‍ കരാര്‍: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രാഹുല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റാഫേല്‍ കരാര്‍: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രാഹുല്‍

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫ്രാന്‍സിന് ആവശ്യമാണെങ്കില്‍ അവര്‍ അത് നിഷേധിച്ചോട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

രഹസ്യ ഉടമ്ബടി ഉണ്ടായിരുന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റാണ് തന്നോട് പറഞ്ഞത്. ആ സമയത്ത് കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മയും ഡോ. മന്‍മോഹന്‍ സിംഗും തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

റാഫേല്‍ കരാര്‍ സംബന്ധിച്ച്‌ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ തടസമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തനിക്ക് ഉറപ്പ് നല്‍കിയിരുന്നതായാണ് രാഹുല്‍ സഭയില്‍ പറഞ്ഞത്. എന്നാല്‍, ഇന്ത്യയില്‍ റാഫേല്‍ ഇടപാട് വിവാദമായ സാഹചര്യത്തില്‍ കരാറിലെ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്ന് ഫ്രാന്‍സ് അറിയിക്കുകയായിരുന്നു.

രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെ ആരോപണത്തെ തള്ളി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളും സുരക്ഷാ കരാര്‍ ഉണ്ടാക്കിയത് 2008ലാണെന്നും കരാര്‍ പ്രകാരം രഹസ്യ രേഖകള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.