റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിവിരുദ്ധ ചട്ടം ഒഴിവാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിവിരുദ്ധ ചട്ടം ഒഴിവാക്കി

ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ ഒപ്പിടും മുന്‍പ് പ്രതിരോധ ഇടപാടുകളിലെ അഴിമതിവിരുദ്ധ ചട്ടങ്ങളില്‍ ഇളവു നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഇടപാടില്‍ കമ്മിഷന്‍ വാങ്ങി മൂന്നാമതൊരു അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത് തടയുന്ന ചട്ടം ഇല്ലാതാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സപ്ളൈ പ്രോട്ടോക്കോളിലെ ഇടപാടു നടക്കാന്‍ സ്വാധീനം ചെലുത്തല്‍, ഇടപടല്‍, കമ്മിഷന്‍ വാങ്ങല്‍, മറ്റൊരു അക്കൗണ്ടില്‍ പണം നിക്ഷേപിക്കല്‍ എന്നിവയ്‌ക്ക് പിഴ ചുമത്തുന്ന ബന്ധപ്പെട്ട ചട്ടങ്ങള്‍ റാഫേല്‍ നിര്‍മ്മാതാക്കളായ ദസാള്‍ട്ടിന് ഇളവു ചെയ്‌തെന്നാണ് ആരോപണം. 

മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അദ്ധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡി.എ.സി ) 2016 സെപ്‌തംബറില്‍ ചേര്‍ന്ന് സപ്ളൈ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തിയാണ് ഇളവ് നല്‍കിയത്.


LATEST NEWS