മോദി അംബാനിയുടെ പ്രധാന മന്ത്രി; രാഹുൽ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മോദി അംബാനിയുടെ പ്രധാന മന്ത്രി; രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി:മോദി ഇന്ത്യയുടെയല്ല അനിൽ അംബാനിയുടെ പ്രധാനമന്ത്രിയാണെന്നു തെളിഞ്ഞുവെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി .  റഫാല്‍ കരാര്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കണമെന്ന്‌ നിര്‍മാതാക്കളായ ദസ്സോയ്ക്ക് മുന്നില്‍ ഇന്ത്യ നിര്‍ബന്ധം പിടിച്ചതായി ഫ്രഞ്ച്  ഏജൻസിയുടെ (മീഡിയപാർട്ട്) വെളിപ്പെടുത്തലിനു   പിന്നാലെയാണ് രാഹുല്‍ ആരോപണം ആവര്‍ത്തിച്ചത്.

 പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലേക്ക് പോയതിനേയും രാഹുല്‍ ചോദ്യം ചെയ്തു.' റഫാൽ വിഷയത്തിൽ തൃപ്തികരമായ മറുപടി നൽകാൻ കഴിയില്ലെങ്കിൽ അദ്ദേഹം പ്രധാനമന്ത്രി പദവി ഒഴിയണം .ഇനിയും പല സത്യങ്ങളും പുറത്തു വരേണ്ടിയിരിക്കുന്നു'-രാഹുൽ പറഞ്ഞു.

 ഈ മാസം 29ന് അകം റഫാൽ ഇടപാടില്‍ കരാറിലേക്കു നയിച്ച നടപടിക്രമങ്ങൾ അറിയിക്കാൻ കഴിഞ്ഞ ദിവസം സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് പറഞ്ഞു.