റഫാൽ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് ഇന്നും പാർലമെന്‍റിന്‍റെ അജണ്ടയിലില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റഫാൽ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് ഇന്നും പാർലമെന്‍റിന്‍റെ അജണ്ടയിലില്ല

ന്യൂഡല്‍ഹി: റഫാൽ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് ഇന്നും പാർലമെന്‍റിന്‍റെ അജണ്ടയിലില്ല. ബജറ്റ് സമ്മേളനം നാളെ സമാപിക്കാനിരിക്കെയാണ് ഇന്നും സിഎജി റിപ്പോര്‍ട്ട് ചര്‍ച്ചയാകാതെ പോകുന്നത്. റിപ്പോർട്ട് ഇന്നലെ രാഷ്ട്രപതിക്ക് സമർപ്പിച്ചിരുന്നു. 

ഇടപ്ടുമായി ബന്ധപെട്ട നടപടി ക്രമങ്ങളിൽ പാളിച്ചയില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫ്രഞ്ച് സർക്കാരിന്‍റെ സോവറിൻ ഗ്യാരൻറി ഇല്ലാത്തത് നഷ്ടമുണ്ടാക്കില്ല എന്ന വിലയിരുത്തലിലേക്ക് സിഎജി എത്തിയെന്നാണ് സൂചന. വ്യോമസേന ഇടപാടുകൾ എന്ന രണ്ട് ഭാഗമായുള്ള റിപ്പോർട്ടിൽ റഫാലിനൊപ്പം മറ്റു ചില പ്രതിരോധ ഇടപാടുകളും പരാമർശിക്കുന്നുണ്ട്.
 
അതേസമയം, റഫാല്‍ കരാറില്‍ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയതിന്റെ കൂടുതല്‍ രേഖകള്‍ പുറത്തുവന്നിരുന്നു. കരാറില്‍ നിന്നും അഴിമതിവിരുദ്ധചട്ടങ്ങള്‍ ഒഴിവാക്കിയ വിവരം സുപ്രീം കോടതിയെ അറിയിച്ചില്ല. മൂന്നാം കക്ഷി ആധാര വ്യവസ്ഥയും ഒഴിവാക്കി. അവിഹിത സ്വാധീനത്തിന് പിഴ ഈടാക്കുന്ന വ്യവസ്ഥയും ഈ കരാറില്ല. പ്രധാനമന്ത്രിയുടെ ഇടപെടലിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.