റാഫേല്‍ ഇടപാട്: റിലയന്‍സിനെ പങ്കാളിയാക്കിയത് കമ്ബനി തീരുമാനമെന്ന് സി.ഇ.ഒ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റാഫേല്‍ ഇടപാട്: റിലയന്‍സിനെ പങ്കാളിയാക്കിയത് കമ്ബനി തീരുമാനമെന്ന് സി.ഇ.ഒ

പാരീസ്: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പൊടിപൊടിക്കുന്നതിനിടെ വിശദീകരണവുമായി ഇടപാടുകാരായ ഫ്രഞ്ച് കമ്ബനി ദസോ ഏവിയേഷന്‍ സി.ഇ.ഒ രംഗത്ത്. റിലയന്‍സിനെ പങ്കാളിയായി തീരുമാനിച്ചത് കമ്ബനി തീരുമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

ദസോ ഏവിയേഷനുമായുള്ള കരാറില്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്നുള്ള കര്‍ശന നിര്‍ദേശം ഇന്ത്യന്‍ സര്‍ക്കാര്‍ ഫ്രഞ്ച് സര്‍ക്കാരിന് നല്‍കിയിരുന്നുവെന്ന് ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് വിശദീകരണവുമായി കമ്ബനി രംഗത്തെത്തിരിക്കുന്നത്.

ആരെ പങ്കാളിയാക്കാമെന്ന് കമ്ബനിക്ക് തീരുമാനിക്കാം. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ചാണ് പങ്കാളിയെ തെരഞ്ഞെടുത്തത്. ഇന്ത്യയില്‍ ദീര്‍ഘകാല സാന്നിധ്യത്തിനു വേണ്ടിയാണ് റിലയന്‍സിനെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. പത്തു ശതമാനം മാത്രമാണ് റിലയന്‍സിന്റെ നിക്ഷേപമെന്നും പറഞ്ഞു. 


LATEST NEWS