റഫാൽ യുദ്ധവിമാനത്തിൽ ആയുധപൂജ നടത്തിയതിനെ വിമർശിച്ച കോൺഗ്രസിനെതിരെ ആഭ്യന്തരമന്ത്രി അമിത് ഷാ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റഫാൽ യുദ്ധവിമാനത്തിൽ ആയുധപൂജ നടത്തിയതിനെ വിമർശിച്ച കോൺഗ്രസിനെതിരെ ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡൽഹി: റഫാൽ യുദ്ധവിമാനത്തിൽ ആയുധപൂജ നടത്തിയതിനെ വിമർശിച്ച കോൺഗ്രസിനെതിരെ ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് ഇന്ത്യൻ പാരമ്പര്യത്തിന് എതിരാണെന്ന് അമിത് ഷാ പറഞ്ഞു. പാരമ്പര്യം അനുസരിച്ചാണ് പ്രതിരോധ മന്ത്രി പൂജ നടത്തിയത്. ഇത് കോൺഗ്രസിന് ഇഷ്ടപ്പെട്ടിട്ടില്ല. വിജയദശമി ദിനത്തിൽ ആയുധപൂജ തെറ്റാണോയെന്നും ഹരിയാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷാ ചോദിച്ചു. റഫാൽ യുദ്ധവിമാന കൈമാറ്റ ചടങ്ങിനെ മതചടങ്ങുകളുമായി ബന്ധിപ്പിക്കുന്നതിൽ വിമർശനവുമായാണ് കോൺഗ്രസ്‌ നേരത്തെ രംഗത്തെത്തിയത്.