റാഫേല്‍ യുദ്ധവിമാന ഇടപാട്: പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും എതിരെ അവകാശലംഘനത്തിന് നോട്ടീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റാഫേല്‍ യുദ്ധവിമാന ഇടപാട്: പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും എതിരെ അവകാശലംഘനത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും എതിരെ അവകാശലംഘനത്തിന് നോട്ടീസ്. മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ആണ് ലോക്സഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. 

റാഫേല്‍  ഇടപാടിനെ കുറിച്ച്‌ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ നരേന്ദ്ര മോദിയും നിര്‍മല സീതാരാമനും പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുനത്.

വിവാദ റാഫാല്‍ യുദ്ധവിമാന ഇടപാടിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തള്ളി മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി ഇന്ന് രംഗത്തുവന്നിരുന്നു.