രാജ്യത്തെ നോട്ടുക്ഷാമത്തിന് കാരണം മോദി; കാശെല്ലാം നീരവ് മോദിയുടെ പോക്കറ്റില്‍: വിമര്‍ശിച്ച് രാഹുല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജ്യത്തെ നോട്ടുക്ഷാമത്തിന് കാരണം മോദി; കാശെല്ലാം നീരവ് മോദിയുടെ പോക്കറ്റില്‍: വിമര്‍ശിച്ച് രാഹുല്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ കറന്‍സിക്ഷാമത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ടുക്ഷാമത്തിന് കാരണം പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ആരോപിച്ചു.

നരേന്ദ്രമോദി രാജ്യത്തെ ബാങ്കിങ് സംവിധാനം തകര്‍ത്തു. സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്ന് നരേന്ദ്ര മോദി 500, 1000 നോട്ടുകള്‍ തട്ടിയെടുത്ത് നീരവ് മോദിയുടെ പോക്കറ്റിലിട്ടുകൊടുത്തെന്നും രാഹുല്‍ ആരോപിച്ചു.
നരേന്ദ്ര മോദി ബാങ്കിങ് മേഖലയെ നിലംപരിശാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

30,000 കോടി രൂപകൊണ്ട് നീരവ് മോദി പോയിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

എന്നാല്‍ പ്രതിസന്ധി ചിലയിടങ്ങളില്‍ മാത്രമാണെന്നാണ് കേന്ദ്രധനമന്ത്രി അരുണ്‍ജയ്റ്റ്ലിയുടെ വിശദീകരണം. ബാങ്കുകളില്‍ മതിയായ പണമുണ്ടെന്നും അരുണ്‍ജയ്റ്റ്ലി വ്യക്തമാക്കി.

രാജ്യത്തെ എ.ടി.എമ്മുകളില്‍ കറന്‍സിക്ഷാമം രൂക്ഷമായത് ഇന്നലെയോടെയാണ്. ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും പണം പിന്‍വലിക്കുന്നതില്‍ അപ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ടായിരം, അഞ്ഞൂറു നോട്ടുകള്‍ പൂഴ്ത്തിവെച്ചെന്നും ആരോപണമുയര്‍ന്നു. ആശങ്ക വേണ്ടെന്നും മൂന്നുദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്നും കേന്ദ്രധനമന്ത്രാലയം ഉറപ്പുനല്‍കി.