സ്മൃതിക്ക് മുന്നില്‍ അടിപതറി രാഹുല്‍; അമേഠിയില്‍ പരാജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്മൃതിക്ക് മുന്നില്‍ അടിപതറി രാഹുല്‍; അമേഠിയില്‍ പരാജയം

ന്യൂഡല്‍ഹി: അമേഠിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിയോട് 44082 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ജനങ്ങള്‍ക്കു മുന്നില്‍ ‘ന്യായ്’ പോലെയുള്ള പദ്ധതികള്‍ അവതരിപ്പിച്ചിട്ടും സ്വന്തം സഹോദരി പ്രിയങ്കാ ഗാന്ധിയെ കളത്തിലിറക്കിയിട്ടും പരാജയത്തില്‍ നിന്നു രക്ഷ നേടാന്‍ രാഹുലിനായില്ല. 

2004 മുതല്‍ അമേഠിയെ പ്രതിനിധീകരിക്കുന്നത് രാഹുലാണ്. 

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന ജനഹിതം മാനിക്കുന്നുവെന്നും ഒപ്പം അമേഠിയിലെ ജനവിധിയും അംഗീകരിക്കുന്നുവെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഒപ്പം സ്മൃതി ഇറാനിക്ക് അദ്ദേഹം അഭിനന്ദനങ്ങളും അറിയിച്ചു.


LATEST NEWS