മെർസൽ വിവാദം;  മോദി തമിഴ്​ അഭിമാനത്തെ പൈശാചിക വത്കരിക്കരുതെന്ന്​ രാഹുൽ ഗാന്ധി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെർസൽ വിവാദം;  മോദി തമിഴ്​ അഭിമാനത്തെ പൈശാചിക വത്കരിക്കരുതെന്ന്​ രാഹുൽ ഗാന്ധി 

വിജയ്​ സിനിമ മെർസലിനു നേരെ ബി.ജെ.പി നേതാക്കളുടെ ആക്രമണത്തെ വിമർശിച്ച്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. മോദി മെർസൽ സിനിമയിൽ ഇടപ്പെട്ട്​ തമിഴ്​ അഭിമാനത്തെ പൈശാചിക വത്​കരിക്കരു​െതന്ന്​ രാഹുൽ ട്വീറ്റ്​ ചെയ്തു. തമിഴ്​​ അഭിമാനത്തെ പൈശാചിക വത്​കരിക്കരുതെന്ന്​ പറയാൻ നോട്ട്​ അസാധുവാക്കൽ എന്ന അർഥം വരുന്ന ഇംഗ്ലീഷ്​ വാക്ക്​ Demonetisation നെ മുറിച്ച്​  Demon - etise എന്നാണ്​ ഉപയോഗിച്ചിരിക്കുന്നത്​.

 എന്ന വിജയ്​ സിനിമയിൽ നോട്ട്​ അസാധുവാക്കലിനെയും ജി.എസ്​.ടിയെയും നിശിതമായി വിർമിക്കുന്നുണ്ട്​. അതേ തുടർന്ന്​ സിനിമയിൽ നിന്ന്​ ആ ഭാഗങ്ങൾ ഒഴിവാക്കണമെന്ന്​ പൊൻ രാധാകൃഷ്​ണനടക്കമുള്ള കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും ആവശ്യപ്പെട്ടിരുന്നു. നേതാക്കളുടെ  ആവശ്യം വിവാദമായ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.