ബിജെപിയോടുള്ള എതിര്‍പ്പ് ആളിക്കത്തിച്ച് രാഹുൽ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിജെപിയോടുള്ള എതിര്‍പ്പ് ആളിക്കത്തിച്ച് രാഹുൽ ഗാന്ധി

അഹമ്മദാബാദ്: പ്രതിഷേധം കത്തുന്ന സൂറത്തിലെ ചെറുകിട വ്യാപാര, തുണിമിൽ മേഖലയിൽ ബിജെപിയോടുള്ള എതിര്‍പ്പ് ആളിക്കത്തിച്ച് രാഹുൽ ഗാന്ധി. കോൺഗ്രസും ചെറുകിട വ്യാപാരികളും കരിദിനമായി ആചരിച്ച നോട്ടുനിരോധനത്തിന്റെ വാർഷികത്തിലാണ് രാഹുൽ ഗാന്ധി ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. 

നോട്ടുനിരോധനവും ചരക്കു–സേവന നികുതിയും രാജ്യത്തെ ചെറുകിട വ്യാപാര മേഖലയുടെ നട്ടെല്ലൊടിച്ചുവെന്നു രാഹുൽ കുറ്റപ്പെടുത്തി. തങ്ങളുടെ ജീവിതം തന്നെ ഭീഷണിയുടെ മുന്നിലാണെന്നു വ്യാപാരികളും തുണിമിൽത്തൊഴിലാളികളും അറിയിച്ചതായും രാഹുൽ ചൂണ്ടിക്കാട്ടി, അതോടൊപ്പം ചൈനയുമായി മത്സരിക്കുന്ന സൂറത്തിലെ തുണിമേഖലയെയാണു ജിഎസ്ടി തകർത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജിഎസ്ടി വിരുദ്ധ പ്രതിഷേധത്തെ സൂറത്ത് മേഖലയില്‍ വോട്ടാക്കി മാറ്റാനാണു രാഹുല്‍ ശ്രമിക്കുന്നത്. ജിഎസ്ടി വിരുദ്ധ പ്രതിഷേധത്തെ വോട്ടാക്കി മാറ്റാനുള്ള രാഹുലിന്റെ നീക്കങ്ങൾ ബിജെപി ആശങ്കയോടെയാണു കാണുന്നത്. ചെറുകിട വ്യാപാരികളുമായും മിൽത്തൊഴിലാളികളുമായും രാഹുൽ നടത്തിയ ആശയവിനിമയത്തെ തങ്ങളുടെ വോട്ട് ബാങ്കിലെ ചോർച്ചയായാണു ബിജെപിയുടെ വിലയിരുത്തൽ. രാഹുലിന്റെ നീക്കങ്ങൾക്കെതിരെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തന്നെ രംഗത്തെത്തിയിട്ടുണ്ട്.


LATEST NEWS