ഹൗഡി മോദി ഏറ്റവും ചെലവേറിയത്, ഒരു പരിപാടികൊണ്ടും രാജ്യത്തിന്‍റെ സാമ്പത്തികസ്ഥിതി മറച്ചുവയ്ക്കാനാവില്ല: രാഹുല്‍ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

  ഹൗഡി മോദി ഏറ്റവും ചെലവേറിയത്, ഒരു പരിപാടികൊണ്ടും രാജ്യത്തിന്‍റെ സാമ്പത്തികസ്ഥിതി മറച്ചുവയ്ക്കാനാവില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോകത്തില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും ചെലവേറിയ പരിപാടിയാണ് അമേരിക്കയില്‍ നടത്തുന്ന ഹൗഡി മോദി എന്ന പേരില്‍ സംഘടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിക്കായി അമേരിക്കന്‍ മണ്ണില്‍ നടത്തുന്നഏറ്റവും ചിലവേറിയ പരിപാടിയായഹൗഡി മോദി വിപണികളില്‍ വന്‍ ഉയര്‍ച്ചയ്ക്ക് കാരണമായി എന്ന് രാഹുല്‍ പരിഹസിച്ചു.

'ഹൗഡി ഇന്ത്യന്‍ എക്കോണമി റാലിയില്‍ ഓഹരി വിപണിയിലെ കുതിപ്പിനായി പ്രധാനമന്ത്രി എന്താണ് ചെയ്യുക എന്ന കാര്യം അതിശയകരമാണ്. 1.45 ലക്ഷം കോടി രൂപ. ഹൂസ്റ്റണിലെ പരിപാടി ലോകത്തിലെ ഏറ്റവും ചിലവേറിയ പരിപാടികളിലൊന്നാണ്. എന്നാല്‍ പ്രിയപ്പെട്ട മോദി ഇന്ത്യയെ എത്തിച്ച സാമ്ബത്തിക കുഴപ്പത്തിന്റെ യാഥാര്‍ത്ഥ്യം ഒരു പരിപാടി കൊണ്ടും മറച്ചുവെക്കാനാവില്ല''- രാഹുല്‍ ട്വീറ്റ് ചെയ്തു.  

#ഹൗഡിഇന്ത്യന്‍എക്കോണമി എന്ന ഹാഷ്ടാഗോടെയാണ് രാഹുലിന്റെ ട്വീ​റ്റ്.

50000 ത്തോളം അമേരിക്കന്‍ ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കും. രാഹുലിന്റെ ട്വീ​റ്റിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയും കോര്‍പ്പറേ​റ്റ് ടാക്സ് വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ രംഗത്തെത്തി.


LATEST NEWS