രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഗുജറാത്തിൽ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഗുജറാത്തിൽ 

ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഗുജറാത്തിലെത്തും. രണ്ടുദിവസത്തെ പ്രചാരണ പരിപാടികളിൽ രാഹുൽ സംബന്ധിക്കും. ഇന്ന് വൈകിട്ട് നികോളിലാണ് രാഹുലിന്റെ പൊതുസമ്മേളനം. 

രാവിലെ പോര്‍ബന്ധറില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധി മുക്കുവ സമൂഹവുമായി ചര്‍ച്ചനടത്തും. തുടര്‍ന്ന് സനദിലെ ദളിത് ശക്തികേന്ദ്ര എന്ന വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ സന്ദര്‍ശിക്കും. ഉച്ചയോടെ അഹമ്മദാബാദിലെത്തുന്ന അദ്ദേഹം മെഡിക്കല്‍ പ്രൊഫഷണല്‍സുമായും ടീച്ചര്‍മാരുമായും സംവദിക്കും. 

ഗാന്ധിനഗര്‍ മഹിസാഗര്‍ ദഹോഡ് എന്നിവിടങ്ങളിലാണ് രാഹുലിന്റെ നാളത്തെ പരിപാടി. ഇതിനിടെ ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കിയുടെതെന്നപേരില്‍ വ്യാജ രാജിക്കത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. അര്‍ഹതയില്ലാത്തവര്‍ക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് താന്‍ രാജിവെക്കുകയാണെന്നാണ് കത്തിലുള്ളത്. സോണിയാഗാന്ധിക്ക് അയച്ച രാജിക്കത്തെന്ന രീതിയിലാണിത് ഇത് പ്രചരിച്ചത്. വ്യാജ കത്തിനുപിന്നില്‍ ബിജെപിയാണെന്നാരോപിച്ച സോളങ്കി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും വ്യക്തമാക്കി.