മൻ കീബാത്ത്​ പറയുകയല്ല, ജനങ്ങളെ കേൾക്കുകയാണ്​ പ്രധാനം: രാഹുൽ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൻ കീബാത്ത്​ പറയുകയല്ല, ജനങ്ങളെ കേൾക്കുകയാണ്​ പ്രധാനം: രാഹുൽ ഗാന്ധി

കോഴിക്കോട്​: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കേൾക്കുന്നില്ലെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയിലെ പ്രധാനമന്ത്രി താൻ എന്താണ്​ ചെയ്യാൻ പോകുന്നതെന്ന്​ മാത്രമാണ്​ ജനങ്ങളോട്​ പറയുന്നത്​. സ്വന്തം മനസിലുള്ളത്​ മാത്രമാണ്​ മോദി മൻ കീ ബാത്തിലുടെ വ്യക്​തമാക്കുന്നത്​. സ്വന്തം മൻ കീ ബാത്ത്​ പറയുകയല്ല ഒരു പ്രധാനമന്ത്രിയുടെ കർത്തവ്യം. ഒരാളുടെ മനസി​​​​​ന്റെ ഭരണമാണ്​ കഴിഞ്ഞ അഞ്ച്​ വർഷം രാജ്യം കണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളെ മോദി തകര്‍ത്തു. കഴിഞ്ഞ അഞ്ചു വര്‍ഷം രാജ്യം ഒരാളുടെ ശബ്ദം മാത്രമാണ് കേട്ടത്.  മോദിയുടെ പ്രസംഗങ്ങളില്‍ അദ്ദേഹം ജനങ്ങളെ അധിക്ഷേപിക്കുന്നു. നല്ലവാക്ക് പോലും പറഞ്ഞു കേട്ടിട്ടില്ല. അദ്ദേഹത്തിന് ഒരാളോട് മാത്രമാണ് സ്‌നേഹം അത് അനില്‍ അംബാനിയോട് മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.

തന്റെ മനസ്സില്‍ ഉള്ളത് ജനങ്ങളോട് പറയുക മാത്രമല്ല ജനങ്ങളുടെ മനസറിയാനും അവരെ കേള്‍ക്കാനും അതനുസരിച്ച്‌ പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രിക്ക് സാധിക്കണമെന്നും രാഹുല്‍ പറഞ്ഞു. ജനം തന്നെ എങ്ങനെ കാണുന്നു എന്ന് അദ്ദേഹത്തിന് മനസിലാക്കാന്‍ സാധിക്കുന്നില്ല. അദ്ദേഹത്തിന് പറയാനുള്ളത് കേള്‍ക്കുന്ന ജനങ്ങളെ കേള്‍ക്കാന്‍ മോദി ഒരിക്കലും തയ്യാറാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു

നീരവ്​ മോദിക്കായി കോടികളാണ്​ മോദി നൽകിയത്​. പാവങ്ങൾക്കായി കോടികൾ നൽകുകയാവും കോൺഗ്രസ്​ ചെയ്യുക. ചെറുപ്പക്കാർക്ക്​ തൊഴിൽ ഉറപ്പാക്കുക എന്നതാണ്​ അടിയന്തരമായി ചെയ്യാനുള്ളത്​. നിരവധി ചെറുക്കാർ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്​. നീരവ്​ മോദി, അനിൽ അംബാനി പോലുള്ള വൻ വ്യവസായികൾക്ക്​ വേണ്ടി രാജ്യത്തെ സമ്പദ്​വ്യവസ്ഥ മോദി അടിയറവ്​ വെച്ചു.

ബാങ്കിങ്​ സംവിധാനത്തെ ​കഴിഞ്ഞ അഞ്ച്​ വർഷം കൊണ്ട്​ മോദി സർക്കാർ തകർത്തു. വ്യാജമായ ജി.എസ്​.ടിയാണ്​ രാജ്യത്ത്​ നടപ്പിലാക്കിയത്​. ഇതുമൂലം ചെറുകിട വ്യവസായികളും കർഷകരും തകർന്നു. ലളിതമായ ജി.എസ്​.ടി സ​മ്പ്രദായം നടപ്പിലാക്കുമെന്നും ​രാഹുൽ പറഞ്ഞു. 2019ൽ  വനിത സംവരണം ലോക്​സഭയിലും രാജ്യസഭയിലും സംസ്ഥാന നിയമസഭകളിൽ നടപ്പാക്കുകയാണ്​ കോൺഗ്രസി​​​​െൻറ ലക്ഷ്യമെന്നും​ രാഹുൽ കൂട്ടിച്ചേർത്തു. 

രാജ്യത്തെ ഒാരോ സ്ഥാപനങ്ങളും മോദി തകർത്തുവെന്ന്​ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങളാണ്​ യജമാനൻമാർ അവർക്കായി പ്രവർത്തിക്കുകയാണ്​ കോൺ​ഗ്രസ്​ ചെയ്യുന്നത്​​.  ആർ.എസ്​.എസും ബി.ജെ.പിയും എതിരായ പോരാട്ടമാണ്​ ലോക്​സഭ തെരഞ്ഞെടുപ്പിൽ നടക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി​.

ജനങ്ങൾ പറയുന്നത്​ കേൾക്കുക എന്നതാണ്​ കോൺഗ്രസിന്റെ പ്രധാന കർത്തവ്യം. ദുർബലമായ ശബ്​ദ​ത്തെ ശ്രവിക്കണമെന്നാണ്​ ഗാന്ധിജി പറഞ്ഞത്​. ദുർബലമായ മനുഷ്യനെ ശ്രവിക്കുന്നതി വഴി രാജ്യത്തെ മനസിലാക്കാൻ കഴിയും. രാജ്യത്തിന്​ മേൽ ഒന്നും അടിച്ചേൽപ്പിക്കാൻ കോൺഗ്രസ്​ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 
 


LATEST NEWS