മോ​ദി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 മോ​ദി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി.മോദിയെ കടന്നക്രമിക്കുക്കയാണ് രാഹുൽ ഗാന്ധി. മോ​ദി യു​വാ​ക്ക​ളെ വ​ഞ്ചി​ക്കു​ക​യാ​ണ്. യു​വാ​ക്ക​ള്‍​ക്ക് മോ​ദി ന​ല്‍​കി​യ​ത് പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളാ​ണെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു. മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രാ​യ അ​വി​ശ്വാ​സപ്ര​മേ​യ ച​ര്‍​ച്ച​യ്ക്കി​ടെ​യാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ര്‍​ശ​നം. 

നോ​ട്ട് നി​രോ​ധ​നം ക​ര്‍​ഷ​ക​രെ​യും ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ​യും ബാ​ധി​ച്ചു. ഇ​തി​ന്‍റെ ഗു​ണം കോ​ട്ടി​ട്ട വ്യ​വ​സ്ഥാ​യി​ക​ള്‍​ക്കും അ​മി​ത് ഷാ​യു​ടെ മ​ക​നും മാ​ത്ര​മാ​ണെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. ജി​എ​സ്ടി​യു​ടെ പ​രി​ധി​യി​ല്‍ ഇ​ന്ധ​ന വി​ല കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 

റാ​ഫേ​ല്‍ അ​ഴി​മ​തി 45,000 കോ​ടി​യു​ടേ​താ​ണ്. പ്ര​ധാ​ന​മ​ന്ത്രി സ​ഹാ​യി​ച്ച വ്യാ​പാ​രി 45,000 കോ​ടി രൂ​പ ലാ​ഭ​മു​ണ്ടാ​ക്കി. മോ​ദി​യു​ടെ ചി​രി​ക്കു​ന്ന ക​ണ്ണു​ക​ളി​ല്‍ പ​രി​ഭ്ര​മ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി മോ​ദി ചി​ല​വി​ടു​ന്ന​ത് കോ​ടി​ക​ളാ​ണ്. ജ​ന​ങ്ങ​ള്‍​ക്കു ന​ല്‍​കു​മെ​ന്ന പ​റ​ഞ്ഞ 15 ല​ക്ഷം എ​വി​ടെ​യാ​ണെ​ന്നും പ്ര​തി​രോ​ധമ​ന്ത്രി​യും പ്ര​ധാ​ന​മ​ന്ത്രി​യും രാ​ജ്യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

മോ​ദി​ക്ക് ചൈ​ന​യു​ടെ താ​ത്പ​ര്യ​മാ​ണ് പ്ര​ധാ​നം. രാ​ജ്യ​സു​ര​ക്ഷ​യി​ല്‍ മോ​ദി വി​ട്ടു​വീ​ഴ്ച ചെ​യ്തു​വെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി.