രാഹുൽ ഗാന്ധിയുടെ നാമ നിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഹുൽ ഗാന്ധിയുടെ നാമ നിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്

അമേഠി: രാഹുൽ ഗാന്ധിയുടെ നാമ നിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്. നേരത്തെ നടക്കേണ്ടിയിരുന്ന സൂക്ഷമ പരിശോധന രാഹുലിനെതിരെ പൗരത്വ ആരോപണത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് രാഹുലിനെതിരെ  ബ്രിട്ടീഷ് പൗരത്വ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.

വിശദീകരണം നല്‍കാൻ സമയം വേണമെന്ന് രാഹുലിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിന് തുടര്‍ന്നാണിത്. ബ്രിട്ടനിൽ റജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ രേഖകളിൽ രാഹുൽ ബ്രിട്ടിഷ് പൗരനെന്ന് എഴുതിയിയിരിക്കുന്നുവെന്നാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ വാദം. വിദ്യാഭ്യാസ യോഗ്യതാ രേഖകളിലും പൊരുത്തക്കേടുണ്ടെന്ന എതിര്‍പ്പും ഉന്നയിച്ചിട്ടുണ്ട്.


LATEST NEWS