യുപിയിലെ ഉപതെരഞ്ഞടുപ്പിലെ പരാജയം ആശങ്കപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുപിയിലെ ഉപതെരഞ്ഞടുപ്പിലെ പരാജയം ആശങ്കപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പിലും പരാജയപ്പെട്ടതോടെ ആശങ്ക രേഖപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിലാണ് രാഹുല്‍ഗാന്ധി ആശങ്ക രേഖപ്പെടുത്തിയത്. യുപിയിലെ ഉപതെരഞ്ഞടുപ്പിലെ പരാജയം ആശങ്കപ്പെടുത്തുന്നുവെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

പാര്‍ട്ടിയെ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉത്തര്‍പ്രദേശില്‍ ആരംഭിച്ചു. ഒരു രാത്രി കൊണ്ട് സംഭവിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ബിജെപിയോടുള്ള അമര്‍ഷമാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ബിജെപിയോടുള്ള അതൃപ്തിയാണ് ജയസാധ്യത ഏറ്റവുമധികമുള്ള ബിജെപി ഇതര സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.


Loading...
LATEST NEWS