ബിജെപിക്കും ആര്‍എസ്എസിനും എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിജെപിക്കും ആര്‍എസ്എസിനും എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 84-ാം കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തട്ടിപ്പുകാരും പ്രധാനമന്ത്രിയും തമ്മിലെ ബന്ധത്തിന്‍റെ പേരാണ് മോദിയെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാന്‍ കോണ്‍ഗ്രസിന് മാത്രമെ സാധിക്കൂവെന്ന് രാഹുല്‍ ആവര്‍ത്തിച്ചു.

അധികാരത്തിന്റെ അഹങ്കാരമാണ് ബി.ജെ.പിക്ക്. ബി.ജെ.പി ഒരു വിഭാഗത്തിന്റെ ശബ്ദവും കോണ്‍ഗ്രസ് രാജ്യത്തിന്റെ ശബ്ദവുമാണ്. ആധുനിക യുഗത്തിലെ കൗരവരാണ് ബി.ജെ.പിക്കാര്‍. കലാപമുണ്ടാക്കാനാണ് ബി.ജെ.പിയും ആര്‍.എസ്.എസ്സും ശ്രമിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാന്‍ യു.പി.എ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും രാഹുല്‍ പറഞ്ഞു.


LATEST NEWS