രാജ്യം നേരിടുന്ന സാമ്പത്തിക അസമത്വത്തെക്കുറിച്ച് ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി സംസാരിക്കണം; രാഹുല്‍ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജ്യം നേരിടുന്ന സാമ്പത്തിക അസമത്വത്തെക്കുറിച്ച് ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി സംസാരിക്കണം; രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക അസമത്വത്തെക്കുറിച്ച് ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസരിക്കണമെന്നാണ് രാഹുല്‍ ഗണ്ടിയുടെ ട്വീറ്റ്.

രാജ്യത്തുണ്ടായ സമ്പത്തിന്റെ 73 ശതമാനവും സ്വന്തമാക്കിയത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണെന്ന് വെളിപ്പെടുത്തുന്ന സര്‍വേ ഫലം പുറത്തുവന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ ആവശ്യം എന്നതും ശ്രദ്ധേയമാണ്. ഓക്‌സ്ഫാം വാര്‍ഷിക സര്‍വേഫലത്തിലാണ് പോയവര്‍ഷം നേട്ടമുണ്ടാക്കിയത് അതിസമ്പന്നരാണെന്ന വിവരം ഉള്ളത്. രാജ്യത്തെ ഒരു ശതമാനം വരുന്ന അതിസമ്പന്നര്‍ക്ക് സമ്പത്തിന്റെ 73 ശതമാനവും കൈക്കലാക്കാന്‍ കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നാണ് രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്. 

ഇരുപത് വര്‍ഷത്തിനിടെ ഇന്ത്യയുടെ മൊത്ത ആഭ്യന്ത ഉത്പാദനം (ജി.ഡി.പി) ആറിരട്ടി വര്‍ധിച്ചുവെന്ന് ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയ്ക്കുശേഷം ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്ന രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.


LATEST NEWS