ചൗകിദാര്‍’ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് കോടതിയലക്ഷ്യ നോട്ടീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചൗകിദാര്‍’ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി തെറ്റായി ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി നേതാവ് മീനാക്ഷി ലേഖി സമര്‍പ്പിച്ച ഹര്‍ജിയില്‍ രാഹുലിന് കോടതിയലക്ഷ്യ നോട്ടിസ് നല്‍കി.

കാവല്‍ക്കാരന്‍ കള്ളനാണെന്ന (ചൗക്കിദാര്‍ ചോര്‍ ഹെ) രാഹുലിന്റെ പരാമര്‍ശത്തിന് എതിരെയാണ് ഹര്‍ജി.റഫാലില്‍ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച രഹസ്യ രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി വിധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി നടത്തിയെന്ന കാര്യം സുപ്രീം കോടതി ശരിവച്ചതായി രാഹുല്‍ വ്യക്തമാക്കി.