ച​ന്ദ്ര​നി​ലേ​ക്കു റോ​ക്ക​റ്റ് അ​യ​ച്ചാ​ല്‍ പാ​വ​ങ്ങ​ളു​ടെ വ​യ​റു നി​റ​യി​ല്ല; കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ച​ന്ദ്ര​നി​ലേ​ക്കു റോ​ക്ക​റ്റ് അ​യ​ച്ചാ​ല്‍ പാ​വ​ങ്ങ​ളു​ടെ വ​യ​റു നി​റ​യി​ല്ല; കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

മുംബയ്: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ  കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. രാജ്യത്തെ യുവാക്കള്‍ തൊഴില്‍ ചോദിക്കുമ്ബോള്‍ ബി.ജെ.പി. സര്‍ക്കാര്‍ ചന്ദ്രനിലേക്ക് നോക്കൂ എന്നാണ് പറയുന്നത്. ചന്ദ്രനിലേക്ക് റോക്കറ്റ് അയച്ചതു കൊണ്ട് മഹാരാഷ്ട്രയിലെ പാവപ്പെട്ടവരുടെ വയറു നിറയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലാത്തൂര്‍ ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.  

ക​ര്‍​ഷ​ക​രു​മാ​യും തൊ​ഴി​ലി​ല്ലാ​യ്മ​യു​മാ​യും ബ​ന്ധ​പ്പെ​ട്ട​വ​യാ​ണ് ഇ​പ്പോ​ള്‍ രാ​ജ്യ​ത്തെ പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളെ​ന്നു രാ​ജ്യ​ത്തെ ഏ​തൊ​രാ​ള്‍​ക്കും അ​റി​യാം. ഒ​പ്പം നോ​ട്ടു നി​രോ​ധ​ന​ത്തി​ന്‍റെ​യും ജി​എ​സ്ടി​യും ന​ട​പ്പാ​ക്കി​യ​തി​ലൂ​ടെ പാ​വ​പ്പെ​ട്ട​വ​ന്‍റെ പ​ണം പ​ണ​ക്കാ​ര​ന്‍റെ കീ​ശ​യി​ലെ​ത്തി. ആ​ര്‍​ക്കാ​ണു നോ​ട്ടു​നി​രോ​ധ​ന​ത്തി​ന്‍റെ ലാ​ഭം കി​ട്ടി​യ​ത്? നീ​ര​വ് മോ​ദി ര​ക്ഷ​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞി​രു​ന്ന​തു നോ​ട്ടു​നി​രോ​ധ​ന​ത്തി​ന്‍റെ ഗു​ണം കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ ത​ന്നെ തൂ​ക്കി​ക്കൊ​ല്ലാ​നാ​ണ്. പ​ക്ഷേ അ​തു​കൊ​ണ്ട് ആ​ര്‍​ക്കാ​ണു ഗു​ണം? നോ​ട്ടു​നി​രോ​ധ​ന​വും ജി​എ​സ്ടി​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​ത്ത ഒ​രു ചെ​റു​കി​ട വ്യാ​പാ​രി​പോ​ലും രാ​ജ്യ​ത്തി​ല്ലെ​ന്നും രാ​ഹു​ല്‍ ചു​ണ്ടി​ക്കാ​ട്ടി.

യുവാക്കള്‍ ജോലി ചെയ്യുമ്ബോള്‍ സര്‍ക്കാര്‍ ചന്ദ്രനെ നോക്കാനാണ് പറയുന്നത്. മോദിയും അമിത് ഷായും കൂടി പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ അകറ്റാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. മോദിയുടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയെ രാഹുല്‍ വിമര്‍ശിച്ചു. മേക്ക് ഇന്‍ ഇന്ത്യ അല്ല മേക്ക് ഇന്‍ ചൈനയാണ് നടക്കുന്നത്. ചാന്ദ്രദൗത്യത്തെപറ്റിയും ആ‌ര്‍ട്ടിക്കിള്‍ 370 നെയും പറ്റി വാതോരാതെ സംസാരിക്കുമ്ബോള്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ മാറ്റിനിര്‍ത്തുകയാണ് ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

മാദ്ധ്യമങ്ങളും കര്‍ഷകരുടെ പ്രശ്‌നങ്ങളിലും തൊഴിലില്ലായ്മയിലും മൂകത പാലിക്കുകയാണ്. 15 കോടീശ്വരുടെ 5.5 ലക്ഷം കോടി രൂപയുടെ കടമാണ് മോദി സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്. ഒപ്പം നോട്ടു നിരോധനത്തിന്റെയും ജി.എസ്.ടിയും നടപ്പാക്കിയതിലൂടെ പാവപ്പെട്ടവന്റെ പണം പണക്കാരന്റെ കീശയിലെത്തിയെന്നും രാഹുല്‍ ആരോപിച്ചു.

ഐ​എ​സ്‌ആ​ര്‍​ഒ സ്ഥാ​പി​ച്ച​തു കോ​ണ്‍​ഗ്ര​സാ​ണ്. ര​ണ്ടു ദി​വ​സം​കൊ​ണ്ട​ല്ല റോ​ക്ക​റ്റ് അ​യ​യ്ക്കു​ന്ന​ത്. എ​ന്നി​ട്ടും ന​രേ​ന്ദ്ര മോ​ദി അ​തി​ന്‍റെ ക്രെ​ഡി​റ്റ് അ​വ​കാ​ശ​പ്പെ​ടു​ന്നു. ച​ന്ദ്ര​നി​ലേ​ക്കു റോ​ക്ക​റ്റ് അ​യ​ച്ച​തു കൊ​ണ്ടു യു​വാ​ക്ക​ളു​ടെ​യും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും വ​യ​റു നി​റ​യി​ല്ലെ​ന്നും രാ​ഹു​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.