രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയെ ആലിംഗനം ചെയ്​തത്​ സഭാ മര്യാദ ലംഘനം: സ്പീക്കര്‍ സുമിത്ര മഹാജന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയെ ആലിംഗനം ചെയ്​തത്​ സഭാ മര്യാദ ലംഘനം: സ്പീക്കര്‍ സുമിത്ര മഹാജന്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി സഭാമര്യാദ പാലിക്കണമെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍. രാഹുല്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത്​ ശരിയായില്ല. നാടകം സഭയില്‍ വേണ്ടെന്നും പ്രധാനമന്ത്രിയുടെ സ്ഥാനത്തി​​​​െന്‍റ അന്തസ്സ്​ രാഹുല്‍ മാനിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം, രാഹുലിനെ പരിഹസിച്ച്‌​ രാജ്​നാഥ്​ സിങ്​ രംഗത്തുവന്നു. രാഹുലി​േന്‍റത്​ ചിപ്​കോ സമരമാണെന്നാണ്​ രാജ്​നാഥ് സിങ്ങി​​​​െന്‍റ പരിഹാസം. 

ടി.ഡി.പിയുടെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നടത്തിയ പ്രസംഗത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇരിപ്പിടത്തിലെത്തി രാഹുല്‍ ആലിംഗനം ചെയ്തത്. റാഫേല്‍ ഇടപാടില്‍ അടക്കം ബി.ജെ.പിയേയും നരേന്ദ്ര മോദിയെയും കണക്കിന് വിമര്‍ശിച്ച ശേഷമായിരുന്നു രാഹുലിന്റെ നാടകീയ നീക്കം. അപ്രതീക്ഷിതമായി സംഭവിച്ച രാഹുലിന്റെ ആലിംഗനത്തില്‍ തെല്ല് അമ്ബരന്നെങ്കിലും അടുത്ത് വിളിച്ച്‌ ഹസ്ത‌ദാനം ചെയ്‌താണ് മോദി മടക്കിയത്.