കോണ്‍ഗ്രസ് ഇന്ത്യയുടെ ശബ്ദമാകണമെന്ന് രാഹുല്‍ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 കോണ്‍ഗ്രസ് ഇന്ത്യയുടെ ശബ്ദമാകണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ശബ്ദമായി മാറുകയാണ് കോണ്‍ഗ്രസിന്‍റെ ചുമതലയെന്നും അതിനായി പ്രവര്‍ത്തകര്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുത്ത ശേഷമുള്ള ആദ്യയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

പരിചയസമ്പത്തും ഊര്‍ജ്ജസ്വലരായ അണികളും ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വര്‍ത്തമാന കാലത്തില്‍ നിന്ന് ഭാവിയിലേയ്ക്കുള്ള പാലമാകേണ്ടത് കോണ്‍ഗ്രസ് ആണ്. അതിനാല്‍ തന്നെ രാജ്യത്തിന്റെ ഉന്നമനത്തിന് ഒറ്റക്കെട്ടായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കണം. രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട നിരവധി ആള്‍ക്കാരുണ്ട്. അവരുടെ ഉന്നമനത്തിനും ഉയര്‍ത്തെഴുന്നേല്‍പ്പിനുമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കണം എന്ന് രാഹുല്‍ പറഞ്ഞു. 

ബിജെപിയെ ശക്തമായി വിമര്‍ശിക്കാനും രാഹുല്‍ മടിച്ചില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനാണ്‌ ബിജെപി ശ്രമിക്കുന്നത്. ജനങ്ങളെ തമ്മിലടിപ്പിച്ച് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കം ചെറുക്കണം. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയണമെന്നും രാഹുല്‍ പറഞ്ഞു.